ദാമ്പത്യബന്ധം സന്തോഷകരമായിരിക്കണമെന്ന് ആഗ്രഹിക്കാത്ത ഭാര്യാ-ഭര്ത്താക്കന്മാരുണ്ടോ?
വിവാഹജീവിതത്തില്‍ പങ്കാളിയെക്കുറിച്ച് കൂടുതല്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നവരുടെ ദാമ്പത്യ സുഖകരമായിരിക്കില്ലെന്ന് പഠനം. ലണ്ടനിലെ സ്കൂള്‍ ഓഫ് മെഡിസിനിലെ സൈക്കോളജി വിഭാഗമാണ് പഠനം നടത്തിയത്. 135 ദമ്പതികളിലാണ് പഠനം നടത്തിയത്. ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ പരിഗണനയും പിന്തുണയും കൂടുതല്‍ പ്രതീക്ഷിക്കുന്നവര്‍ക്ക് വലിയ പ്രശ്നങ്ങളാണ് വിവാഹ ജീവിതത്തില്‍ നേരിടേണ്ടി വരുക എന്നാണ് പഠനം പറയുന്നത്,
ഓരോ പങ്കാളിക്കും ഒരു ചോദ്യവലി നല്കി അതില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാണ് ആവശ്യപ്പെട്ടത്. വിവാജീവിതത്തില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്ന കാര്യവും അറിയിക്കാന്‍ ചോദ്യത്തില്‍ നിര്‍ദേശിച്ചിരുന്നു.
വിവാഹജീവിതത്തില്‍ ഏറെ സന്തോഷം അനുഭവിക്കുന്ന ദമ്പതികള്‍ പരസ്പരം കുറച്ചു മാത്രം പ്രതീക്ഷ വച്ചു പുലര്‍ത്തുന്നവരാണെന്നു പഠനത്തിന് നേതൃത്വം നല്കിയ ഡോക്ടര്‍ പറയുന്നു.
Post Your Comments