NewsIndia

എ ടി എം ഹൈടെക്ക് തട്ടിപ്പ്; കേസന്വേഷണം മുംബൈയിലേക്ക്

മുംബൈ: എ ടി എം ഹൈടെക്ക് തട്ടിപ്പിന്റെ തെളിവെടുപ്പിനായി മരിയന്‍ ഗബ്രിയേലിനെ മുംബൈയിലേക്ക് കൊണ്ടുപോകുന്നു. മുംബൈയിലുള്ള മരിയന്‍ ഗബ്രിയേലിന്റെ ബന്ധങ്ങളെപ്പറ്റിയും പൊലീസ് അന്വേഷണം നടത്തും. ഇന്ന് മുംബൈയില്‍ വിവിധയിടങ്ങളില്‍ ഗബ്രിയേലിനെ കൊണ്ടുപോയി തെളിവെടുപ്പ്‌ നടത്തും. പ്രതി താമസിച്ചിരുന്ന നവി മുംബൈ വാഷിയിലെ തുംഗ ഹോട്ടലിലും പണം പിന്‍വലിച്ച എ ടി എമ്മുകളിലും തെളിവെടുപ്പു നടത്തും. കേസന്വേഷണത്തിനായി തിരുവന്തപുരം മ്യൂസിയം എസ്‌ ഐ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുംബൈയില്‍ എത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button