ന്യൂഡല്‍ഹി ● രാജ്യത്ത് പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഇന്ധനവില കുറച്ചു. പെട്രോള്‍ ലിറ്ററിന് ₹ 1 രൂപയും ഡീസല്‍ ലിറ്ററിന് ₹ 2 രൂപയുമാണ് കുറച്ചത്. പുതുക്കിയ വില അര്‍ദ്ധരാത്രി മുതല്‍ നിലവില്‍വന്നു.
തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് ₹ 65.02 രൂപയും ഡീസല്‍ ലിറ്ററിന് ₹ 57.27 രൂപയുമായിരിക്കും പുതുക്കിയ വില.
ആഗോള വിപണിയില്‍ ക്രൂഡ്ഓയിലിനുണ്ടായ വിലയിടിവും ഡോളര്‍-രൂപ വിനിമയനിരക്കിലെ വ്യതിയാനവുമാണ് ഇന്ധനവില കുറയ്ക്കാന്‍ കാരണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
Post Your Comments