സെപ്റ്റംബര്‍ നാലിന് രഘുറാം രാജന്‍ പടിയിറങ്ങുമ്പോള്‍ പുതിയ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ആരായിരിക്കും എന്ന ആകാംഷയോടെ കാത്തിരിക്കുകയാണ് ബാങ്കിംഗ് സെക്ടര്‍. കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ആരെയും നിര്‍ദ്ദേശിക്കാത്തതിനാല്‍ ഊഹങ്ങള്‍ കാട് കയറുകയാണ്. സ്ഥാനമാറ്റ പ്രകിയ സുതാര്യമാകാന്‍ മുന്‍ കാലങ്ങളില്‍ പുതുതായി നിയമിക്കപ്പെടുന്ന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, നിലവിലെ ഗവര്‍ണര്‍ വിരമിക്കാന്‍ 2-3 ആഴ്ചകള്‍ നിലനില്‍ക്കെ ഔദ്യോഗിക പദവിയിലേറിയിരുന്നു.
2013-ല്‍ രഘുറാം രാജന്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി പദവിയില്‍, ഡി. സുബ്ബറാവു നിലനില്‍ക്കെ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, രാജന്‍ വിരമിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ഒഎസ്ഡി പദവി ഒഴിഞ്ഞ് കിടക്കുകയാണ്.
എസ്ബിഐ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യയും, നീതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയ എന്നിവര്‍ക്കെല്ലാം വിദഗ്ധര്‍ സാധ്യത കല്‍പിച്ചിരുന്നു. എന്നാല്‍ പുതുതായുള്ള വിവരങ്ങള്‍ പ്രകാരം മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ സുബീര്‍ ഗോഖര്‍ണും, ഡെപ്യൂട്ടി ഗവര്‍ണര്‍ ഉര്‍ജിദ് പട്ടേലും, ബ്രിക്‌സ് ബാങ്ക് ചെയര്‍മാന്‍ കെവി കാമത്തും സാധ്യതാ പട്ടികയില്‍ മുന്നിട്ട് നില്‍ക്കുന്നു.
Post Your Comments