NewsIndia

ചികിത്സ കിട്ടാതെ കൈകുഞ്ഞു മരിച്ചു

ബഹ്‌റാച്ച്: പത്ത് മാസം പ്രായമുള്ള കൈകുഞ്ഞു ചികിത്സ ലഭിക്കാതെ മരിച്ചു. യു പിയിലെ ബഹ്‌റാച്ച് ജില്ലയിലെ ആശുപത്രിലാണ് കൈക്കൂലി നല്കാത്തതിനെ തുടർന്ന് കുട്ടി മരിച്ചത്. അധികൃതർ സമയത്ത് ഇഞ്ചക്ഷൻ നൽകാത്തതാണ് മരണകാരണമെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. പക്ഷെ ഈ ആരോപണം ആശുപത്രി അധികൃതർ എതിർത്തു.

കടുത്ത പനിയും ക്ഷീണവുമായിയാണ് ബഹ്റാച്ചില്‍ നിന്നു സുമിതയും ശിവദത്തും മകന്‍ കൃഷ്ണയെ ആശുപത്രിയിൽ എത്തിച്ചത്. ഡോക്ടർ കുട്ടിയെ ആശുപത്രിയിൽ കിടത്താൻ അനുമതി നൽകിയെങ്കിലും അത് രേഖപ്പെടുത്താൻ ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സ് കൈക്കൂലി ആവശ്യപ്പെട്ടു. അതുപോലെ വാർഡിൽ എത്തിയപ്പോൾ ആശുപത്രിയിലെ തൂപ്പുകാരി തനിക്ക് കൈക്കൂലി ആവശ്യപെട്ടുമെന്നും തന്നാലേ കുട്ടിക്ക് കിടക്ക നൽകുവെന്നും പറഞ്ഞതായി ശിവദത്ത് ആരോപിക്കുന്നു.

പിറ്റേ ദിവസം കുട്ടിക്ക് നല്‍കേണ്ട വളരെ പ്രധാനപ്പെട്ട ഇന്‍ജക്ഷൻ നല്കാൻ എത്തിയ കമ്പോണ്ടറും കൈക്കൂലി ആവശ്യപ്പെട്ടു. എന്നാൽ ആവശ്യത്തിന് പണം കയ്യിൽ ഇല്ലന്നും കുറച്ച് സാവകാശം തരണമെന്നും പറഞ്ഞു. ഒടുവിൽ വാക്തർക്കമായി സമയം വൈകി ഇഞ്ചക്ഷൻ നൽകി. സമയം വൈകി നൽകിയതിനെ തുടർന്ന് കുഞ്ഞു മരിച്ചുവെന്നാണ് സുമിത പറയുന്നത്. ഡോക്ടർമാർ ഒഴികെ ബാക്കിയുള്ള ജീവനക്കാരെല്ലാം കൈക്കൂലി ആവശ്യപെടുന്നവെന്നും അവർ ആരോപിച്ചു.സംഭവത്തിനെതിരെ ആശുപത്രി അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button