റിയോ: റിയോയിൽ മത്സരാർഥികൾ എത്തിയത് ശരീരത്തിൽ ചുവന്ന പാടുകളുമായി. ചില നീന്തൽ മത്സരാർഥികളും ജിംനാസ്റ്റിക്കുകളുമാണ് ഇത്തരത്തിൽ എത്തിയത്. ഒറ്റ നോട്ടത്തിൽ മർദനമേറ്റതുപോലെ തോന്നുന്ന പാടുകളുടെ രഹസ്യമറിയാൻ ആരാധകർ. നീന്തൽ മത്സരങ്ങളിൽ കണ്ണഞ്ചിപ്പിക്കുന്ന ഫിനിഷിങ്ങളെക്കാൾ ആരാധകരെ കൂടുതൽ ആകർഷിച്ചത് മത്സരാർഥികളുടെ ശരീരത്തിലെ ചുവന്ന പാടുകളാണ്. അമേരിക്കയുടെ മൈക്കല്‍ ഫെല്‍പ്സ് ഒളിമ്പിക്സിലെ പത്തൊമ്പതാം സ്വര്‍ണം നേടിയപ്പോഴും ആരാധകരുടെ ചര്‍ച്ച മുഴുവൻ ചുവന്ന പാടുകളിലായിരുന്നു.
ചൈനീസ് ചികിത്സ രീതിയായ കപ്പിംഗിന്റെ അടയാളമായിരുന്നു അത്. ശരീരത്തിലെ രക്തചംക്രമണം കൂടാനും മസിലുകളുടെ വികാസത്തിനും പേശിവലിവിൽ നിന്ന് രക്ഷനേടാനുമുള്ള ചികിത്സ രീതിയാണ് കപ്പിംഗ്. മസിലുകളുടെ പിരിമുറുക്കം കുറയ്ക്കുന്ന തരത്തിൽ ചൂടാക്കിയ ചെറിയ ഗ്ലാസ് കപ്പുകൾ ശരീരത്തിൽ വച്ചമർത്തി എടുക്കുന്നതാണ് ചികിത്സ രീതി. രണ്ടാഴ്ചയോളം ശരീരത്തിൽ ഈ പാട് കാണും.
Post Your Comments