ബ്രസീൽ : നാല് വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ബ്രസീലിലെ റിയോ ഡി ജനീറോയിലെ മരകാന സ്റ്റേഡിയത്തിൽ മുപ്പത്തൊന്നാം ഒളിമ്പിക്സിന്ഇന്ന് തിരി തെളിയും.ഇന്ത്യൻ സമയം 4;30 നാണ് ലോക കായികോത്സവത്തിന് തുടക്കം കുറിക്കുന്നത്.206 രാജ്യങ്ങളിൽ നിന്ന് 110000 കായിക താരങ്ങളാണ് ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്. 28 ഇനങ്ങളിലെ 306 മത്സരങ്ങളിലാണ് കായികതാരങ്ങൾ പങ്കെടുക്കുന്നത്. 118 താരങ്ങളുമായാണ് ഇന്ത്യ മരക്കാനയിൽ എത്തിയിരിക്കുന്നത്. ബെയ്‌ജിങ് ഒളിമ്പിക്സിലെ സ്വർണ്ണ മെഡൽ ജേതാവായ അഭിനവ് ബിന്ദ്രയാണ് മാർച്ച് പാസ്റ്റിൽ ഇന്ത്യയുടെ ദേശീയ പതാകയേന്തുക.
കേരളത്തിന് അഭിമാനകരമായി മാറിയ 11മലയാളി താരങ്ങൾ ഇന്ത്യൻ സംഘത്തിലുണ്ട്. പുരുഷ ഹോക്കി
ടീമിന്റെ നായകൻ മലയാളി താരം പി ആർ ശ്രീജേഷ് ഹോക്കി ടീമിനെ വിജയത്തിലെത്തിക്കുമെന്നാണ് പ്രതീക്ഷ.ഷട്ടിൽ ബാഡ്മിന്റണിൽ സൈന നെഹാർവാളും ,ബോക്സിങ്ങിൽ ശിവ ഥാപ്പയും,ഷൂട്ടിങ്ങിൽ ജിത്തു റായ് ,ഗഗൻ നാരംഗ് എന്നിവരും മെഡൽ പ്രതീക്ഷ നിലനിർത്തുന്ന താരങ്ങളാണ് .സാനിയ മിർസ,രോഹൻ ബൊപ്പണ്ണ ,ലിയാൻഡർ പെയ്‌സുമാണ് ടെന്നീസ് കോർട്ടിലെ താരങ്ങൾ. ഒളിമ്പിക്സിന് തിരിതെളിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണുള്ളത്.കായികലോകത്തെ കുതിച്ചു ചാട്ടത്തിനാണ് ഇനി ബ്രസീൽ സാക്ഷ്യം വഹിക്കുന്നത്.
Post Your Comments