തിരുവനന്തപുരം; പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ബീഹാര്‍ സ്വദേശി സത്‌നാം സിങിന്റെ കുടുംബം വീണ്ടും കേരളത്തില്‍ എത്തി. കൊല്ലപ്പെട്ട് നാല് വര്‍ഷം കഴിഞ്ഞിട്ടും സത്‌നാമിന്റെ മരണത്തിന്റെ ദുരൂഹത നീങ്ങിയിട്ടില്ല. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതരമായി മര്‍ദ്ദനമേറ്റാണ് സത്‌നാം സിങ് മരണപ്പെട്ടത് എന്നാണ് പോലീസ് റിപ്പോര്‍ട്ട്. മാതാ അമൃതാനന്ദമയി മഠത്തില്‍ അതിക്രമം നടത്തിയെന്ന് ആരോപിച്ചാണ് സത്‌നാമിനെ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. നിയമ വിദ്യാര്‍ത്ഥിയായ സത്‌നാമിന്റെ മരണത്തിലെ ദുരൂഹത ഇനിയും പുറത്തു വന്നിട്ടില്ല.
ഇന്ന് പുലര്‍ച്ചെയാണ് സത്‌നാമിന്റെ കുടുംബം കേരളത്തില്‍ എത്തിയത്. ഡിഫന്‍സ് കമ്മിറ്റി പ്രവര്‍ത്തകര്‍ക്കൊപ്പം ഇവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു നിവേദനം നല്‍കും. പുതിയ സാഹചര്യത്തില്‍ സത്‌നാം സിംഗിന്റെ കേസ് വിശ്വാസ്യതയുള്ള പോലീസ് ഉദ്യോഗസ്ഥരെക്കൊണ്ടോ സി.ബി.ഐയെ കൊണ്ടോ അനേഷിപ്പിക്കണം എന്നാണ് ഇവരുടെ ആവശ്യം.
Post Your Comments