നാഗ്പൂർ : നാഗ്പൂര്‍ ജയിലിലെ ഒരു തടവുപുള്ളിയെ യോഗ ക്ലാസ്സിൽ പാസായതിനെത്തുടർന്ന് ശിക്ഷാകാലാവധി അവസാനിക്കാന്‍ 40 ദിവസം ശേഷിക്കെ ജയിലില്‍ നിന്ന് വിട്ടയച്ചു. ബലാത്സംഗ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ശീതള്‍ കവാലെയാണ് ജയില്‍ മോചിതനായത്. സംസ്ഥാന ജയില്‍ വകുപ്പാണ് ജയില്പുള്ളികളെ യോഗ പഠിക്കാന്‍ പുതിയ പദ്ധതി നടപ്പിലാക്കിയത്.ഈ പദ്ധതി പ്രകാരമാണ് ഇയാൾ ജയിൽ മോചിതനായത്.
ബന്ധുവിനെ മാനഭംഗപ്പെടുത്തിയതിനാണ് 2012 ൽ സെഷന്‍സ് കോടതി കവാലെയെ ശിക്ഷിച്ചത്.എന്നാൽ യോഗ ക്ലാസ്സിൽ ഡിസ്റ്റിങ്ഷനോടെ പാസായതോടെ ഇയാളെ മോചിപ്പിച്ചു . കാവാലയെകൂടാതെ മറ്റ് 100 പേര് കൂടി പരീക്ഷ പാസ്സ് ആയിട്ടുണ്ട്. ഇവര്‍ക്കും ഭാവിയില്‍ ശിക്ഷായിളവ് നല്‍കുമെന്ന് ജയില്‍ സൂപ്രണ്ട് യോഗേഷ് ദേശായി പറഞ്ഞു. ശിക്ഷാകാലാവധി പൂര്ത്തിയാകാറായവര് എന്ന പരിഗണനയിലാണ് കവാലയെ വിട്ടയച്ചത്.
അടുത്ത യോഗ പരീക്ഷ ഒക്ടോബറില്‍ നടത്തും. മഹാരാഷ് ട്രയിലെ ഏഴ് സെന്‍ട്രല്‍ ജയിലുകളിലും യോഗ പരീക്ഷ നടത്തുന്നുണ്ട്.എഴുത്തുപരീക്ഷയ്ക്കും പ്രായോഗിക പരീക്ഷയ്ക്കും 50 മാര്‍ക്ക് വീതമാണുള്ളത്
Post Your Comments