Business

ജി.എസ്.ടി ബില്ലിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങള്‍

ഭേദഗതികളോടെയുള്ള ചരക്ക്–സേവന നികുതി ബില്‍ രാജ്യസഭയില്‍ പാസാക്കിയിരിക്കുകയാണ്നിരവധി ചര്‍ച്ചകള്‍ക്കും ഭേദഗതികള്‍ക്കും വിധേയമായ ചരക്ക്‌ സേവന നികുതി ബില്ലിനെക്കുറിച്ച് 10 കാര്യങ്ങള്‍.

●നിലവിലുള്ള എല്ലാ നികുതിയും ഒരുമിപ്പിക്കുന്ന ഏകീകൃത ബില്‍ ആണ് ചരക്ക് സേവന നികുതി (ജിഎസ്ടി)
ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ മുഴുവനും ഒറ്റവിപണിയാക്കി മാറ്റാന്‍ സാധിക്കും.

● സെന്‍ട്രല്‍ എക്സ്സൈസ് തീരുവ, സേവന നികുതി, കസ്റ്റംസിന്റെയും എക്സ്സൈസിന്റെയും അധിക നികുതി, മറ്റിതര നികുതികള്‍ എല്ലാം ഒറ്റ നികുതിയായി ഉപഭോക്താക്കള്‍ക്ക് നല്‍കാം.

● സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന മൂല്യ വര്‍ദ്ധിത നികുതി, കേന്ദ്ര വില്‍പ്പന നികുതി, പര്‍ച്ചേസ് ടാക്സ്, പ്രവേശന നികുതി, ആഡംബര നികുതി എന്നിവ പുതിയ ബില്‍ വരുന്നതോടെ ജിഎസ്ടി ബില്ലില്‍ നിക്ഷിപ്തമാകും.
ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും പൊതു ദേശീയവിപണി ലക്ഷ്യമിട്ടുള്ളതാണ് നിര്‍ദിഷ്ട ബില്‍കൊണ്ട് എന്‍ ഡി എ സര്‍ക്കാര്‍ ഉദേശിക്കുന്നത്.

● നികുതി ഘടന ഏകീകരിക്കുക, ഇരട്ട നികുതി ഒഴിവാക്കുക, നികുതി ചോര്‍ച്ച തടയുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ചരക്ക് സേവന നികുതി ബില്‍ രൂപപ്പെടുത്തിയിരിക്കുന്നത് അന്തര്‍സംസ്ഥാന വിനിമയ നികുതികള്‍ ദേശീയ ചരക്ക് സേവന നികുതിക്ക് കീഴിലാകും.

● അന്തര്‍സംസ്ഥാന വിനിമയങ്ങളില്‍ ഏത് സംസ്ഥാനത്താണോ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത് ആ സംസ്ഥാനത്തെ നികുതി മാത്രം നല്‍കിയാല്‍ മതിയാകും.

● മദ്യം, പുകയില, വിവിധ പെട്രോളിയം ഉത്പ്പന്നങ്ങള്‍ എന്നിവയെ ചരക്ക് സേവന നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

● ചരക്ക് സേവന നികുതി വരുന്നതോടെ വാറ്റ്, വില്‍പ്പന നികുതി, വിനോദ നികുതി, ആഡംബര നികുതി, ലോട്ടറി നികുതി, സംസ്ഥാനങ്ങള്‍ ചുമത്തുന്ന സെസ്സുകള്‍, സര്‍ച്ചാര്‍ജ്ജുകള്‍ എന്നിവ ഇല്ലാതാകും.

●ചരക്ക് സേവന നികുതി വരുന്നതോടെ ഉത്പന്നങ്ങള്‍ക്ക് ഒറ്റ നികുതി മാത്രമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button