Kerala

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി.പി.ഐ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി.പി.ഐ. മന്ത്രിസഭാ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കേണ്ട എന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയമായ തീരുമാനമാണെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ എം.കെ ദാമോദരനുമായ ബന്ധപ്പെട്ട വിഷയത്തിലും സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി.

ധനമന്ത്രി അവതരിപ്പിച്ച പുതുക്കിയ ബജറ്റ് സുതാര്യമല്ല. ഭരണത്തില്‍ സി.പി.ഐക്കും പങ്കുണ്ടെന്ന് ജനങ്ങള്‍ക്ക് തോന്നുന്ന തരത്തിലുള്ള ഒരു തീരുമാനവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നില്ല. ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളിലേക്കുള്ള നിയമനം അനന്തമായി നീട്ടിക്കൊണ്ട് പോവുന്നത് ശരിയല്ലെന്നും യോഗം വിലയിരുത്തി. എന്നാല്‍ കൗണ്‍സില്‍ അംഗങ്ങളുടെ വിമര്‍ശനത്തെ ലാഘവത്തോടെയാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരിട്ടത്. സംസ്ഥാന സര്‍ക്കാരിനെതിരെ തുടക്കത്തിലെ എതിര്‍പ്പുയര്‍ത്തുന്നത് ശരിയല്ലെന്ന നിലപാടിലായിരുന്നു കാനം രാജേന്ദ്രന്‍.

എം.കെ ദാമോരനെ ഉപദേശക സ്ഥാനത്ത് നിയമിച്ചതുമായ ബന്ധപ്പെട്ടുണ്ടായ വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു. എം.കെ ദാമോദരന്‍ ഉപദേശക സ്ഥാനത്ത് നിന്നും മാറിയത് ഗുണകരമായെന്നും യോഗം വിലയിരുത്തി. കൗണ്‍സിലിനിടെ നടന്ന പൊതുരാഷ്ട്രീയ ചര്‍ച്ചയ്ക്കിടെയാണ് സര്‍ക്കാരിനെതിരെ അംഗങ്ങള്‍ വിമര്‍ശനമുന്നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button