NewsIndia

റൊമേനിയന്‍ കവര്‍ച്ചാസംഘം പിടിയില്‍

ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ കവര്‍ച്ച നടത്തി വരികയായിരുന്ന റൊമേനിയന്‍ കവര്‍ച്ചാസംഘത്തെ ഫരീദാബാദില്‍ വച്ച് പോലീസ് പിടികൂടി. മൂന്ന് പുരുഷന്മാരും, 4 വനിതകളും അടങ്ങിയ സംഘം ന്യൂഡല്‍ഹിയിലെ പഹര്‍ഗഞ്ചിലുള്ള ഒരു ഹോട്ടലില്‍ താമസിക്കുകയായിരുന്നു.

ഡല്‍ഹിയിലെ ജവഹര്‍ കോളനിയിലുള്ള ഗുല്‍ഷന്‍ തനേജ എന്നൊരാള്‍ ജൂലൈ-17ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ സംഘത്തെ പിടികൂടിയത്. ഗുല്‍ഷന്‍റെ കടയില്‍ സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേനയെത്തിയ ഈ സംഘം സമീപത്ത് തന്നെയുള്ള അയാളുടെ വീട്ടില്‍ നിന്ന്‍ സാധനങ്ങള്‍ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.

ഈ പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച പോലീസ് ജൂലൈ 17-ന് ചില വിദേശികള്‍ ഒരു ടൊയോട്ട ഫോര്‍ച്യൂണറില്‍ അതിലേ റോന്തുചുറ്റുന്നത് കണ്ടെത്തി. വിദേശികള്‍ ഈ ഫോര്‍ച്യൂണര്‍ വാടകയ്ക്കെടുത്ത ട്രാവല്‍ ഏജന്‍സിയില്‍ നിന്ന്‍ പോലീസിന് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചു.

“തങ്ങള്‍ വിദേശ പൗരന്മാരായതിനാല്‍ പിടിക്കപ്പെടില്ല എന്ന ആത്മവിശ്വാസത്തിലായിരുന്നു ഇവര്‍. അതിനാല്‍ ഞങ്ങളുടെ ഫോണ്‍ കോളിനോട് പ്രതികരിക്കുകയും, ആവശ്യപ്പെട്ടതനുസരിച്ച് ചൊവ്വാഴ്ച പുലര്‍ച്ചെ ഫരീദാബാദില്‍ എത്തിച്ചേരുകയും ചെയ്തു,” ഇവരെ അറസ്റ്റ് ചെയ്ത സംഘത്തിലുള്‍പ്പെട്ട ഒരു പോലീസ് ഓഫീസര്‍ പറഞ്ഞു.

തങ്ങള്‍ റൊമേനിയന്‍ സ്വദേശികളാണെന്നാണ് പ്രാഥമിക ചോദ്യംചെയ്യലില്‍ ഇവര്‍ പറഞ്ഞത്.

ഗുല്‍ഷന്‍റെ കടയില്‍ സാധങ്ങള്‍ വാങ്ങാനെന്ന വ്യാജേന കയറിയ സംഘത്തിലെ വനിതകള്‍ 2,500 രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങിയ ശേഷം 10-രൂപകള്‍ മാത്രമുപയോഗിച്ച് ബില്‍തുക കൊടുത്തു. തുകമുഴുവന്‍ ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ ഗുല്‍ഷന്‍ എണ്ണിനോക്കുന്നതിനിടയില്‍ സംഘത്തിലെ പുരുഷഅംഗങ്ങള്‍ സമീപത്ത് തന്നെയുള്ള അയാളുടെ വീട്ടില്‍ അതിക്രമിച്ച് കടന്ന്‍ 40,000 രൂപയോളം വിലമതിക്കുന്ന സാധനങ്ങള്‍ മോഷ്ടിച്ച് കടന്നുകളഞ്ഞു.

ജൂലൈ 15-ആം തീയതി ജയ്‌പ്പൂരിലും ഇതേ രീതിയില്‍ ഇവര്‍ മോഷണം നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button