സ്ഥിരമായി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. പ്രാര്‍ഥന നിങ്ങളുടെ ആയുസ് കൂട്ടും. ബോസ്റ്റണിലെ ഹാര്‍വാര്‍ഡ് സ്കൂളില്‍ നടന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. പ്രാര്‍ഥനയില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക് ദീര്‍ഘായുസ് ഉണ്ടാകുമെന്നു പഠനം പറയുന്നു. പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നവര്‍ക്കു മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോഗം വരാനുള്ള സാധ്യത 27 ശതമാനം കുറവാണ്.
തുടര്‍ച്ചയായി മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിഷാദരോഗത്തിനുള്ള സാധ്യതയും കുറവായിരിക്കും. ഒരിക്കലും പ്രാര്‍ഥനയില്‍ പങ്കെടുക്കാത്തവരെ അപേക്ഷിച്ച് പതിവായി പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നവരില്‍ മരണനിരക്ക് 33 ശതമാനം കുറവായിരിക്കും എന്നു പഠനം പറയുന്നു.
ആഴ്ചയില്‍ ഒരു തവണ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത സ്ത്രീകളില്‍ 26 ശതമാനം മരണനിരക്ക് കുറവായിരിക്കും. വല്ലപ്പോഴും പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് 13 ശതമാനം മരണനിരക്ക് കുറവായിരിക്കും. മരണ നിരക്കും പ്രാര്‍ത്ഥനയും തമ്മില്‍ വ്യക്തമായ ബന്ധമുണ്ടെന്നു പഠനത്തില്‍ തെളിഞ്ഞു. ജെ. എ. എം. എ. ഇന്റേണല്‍ മെഡിസിനിലാണ് പഠനം പ്രസിദ്ധികരിച്ചത്.
Post Your Comments