തിരുവനന്തപുരം : മലയാളികള്‍ക്ക് ഈദുള്‍ ഫിത്തര്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഫേസ്ബുക്കിലാണ് മുഖ്യമന്ത്രി എല്ലാവര്ക്കും ആശംസകള്‍ അറിയിച്ചത്.
”സമാധാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും പ്രകാശം പ്രസരിപ്പിക്കുന്ന ഈദ് ദിനത്തില്‍ ലോകത്തെങ്ങുമുള്ള എല്ലാ മലയാളികള്‍ക്കും ആശംസകള്‍ നേരുന്നു. സാഹോദര്യത്തിന്റെയും മനുഷ്യത്വത്തിന്റെയും സന്ദേശങ്ങള്‍ പടര്‍ത്തിക്കൊണ്ട് എല്ലാ മനസുകളുടേയും ഒരുമ ഉറപ്പിക്കുന്നതാവട്ടെ ഈ ഈദ് ദിനം” – മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ ആശംസിച്ചു.
Post Your Comments