Life Style

പുരുഷന്മാരില്‍ പെണ്‍കുട്ടികള്‍ ശ്രദ്ധിക്കുന്ന അഞ്ച് കാര്യങ്ങള്‍

പെണ്‍കുട്ടികള്‍ ഒരു പുരുഷനെ ആദ്യമായി കാണുമ്പോള്‍ ശ്രദ്ധിക്കുന്ന കുറച്ച് കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

*സ്റ്റൈല്‍ സെന്‍സ്
നിങ്ങളെ ഒരു പെണ്‍കുട്ടി കാണുന്ന ആദ്യ നിമിഷം ഫാഷനും സ്റ്റൈല്‍ സെന്‍സുമാവും ശ്രദ്ധിക്കുക. നിങ്ങള്‍ എങ്ങനെയാണ് ഡ്രസ്സ് ചെയ്തിരിക്കുന്നത് ഇതൊക്കെ പ്രധാനമാണ് . നിങ്ങളുടെ ഡ്രസ്സിങില്‍ നിന്നും നിങ്ങളെക്കുറിച്ചുള്ള ഒരുപാട് കാര്യങ്ങള്‍ അറിയാന്‍ സഹായിക്കും.

*ഫിസിക്കല്‍ അപ്പിയറന്‍സ്
അടുത്ത നിമിഷങ്ങളില്‍ അവള്‍ നിങ്ങളുടെ ഫിസിക്കല്‍ അപ്പിയറന്‍സാണ് ശ്രദ്ധിക്കുക. ഇതില്‍ നിങ്ങളുടെ ഉയരവും, ഫീച്ചേഴ്‌സും, താടിയും, മുടിയും, കണ്ണുകളുമെല്ലാം ഉള്‍പ്പെടും. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനിടയിലും അവര്‍ നിങ്ങളുടെ കൈയും നഖവും വൃത്തിയുള്ളതാണോ എന്നും ശ്രദ്ധിക്കും.

*ആത്മവിശ്വാസം
ധീരതയും സത്യസന്ധതയും ആത്മവിശ്വസവും ഉള്ള പുരുഷനെയാണ് പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നത്. അവന് സ്വന്തമായി കാഴ്ചപ്പാടുകളും അഭിപ്രായവും ഉണ്ടായിരിക്കണം. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ നിങ്ങള്‍ എത്രത്തോളം ആത്മവിശ്വാസമുള്ളയാളാണെന്നും നിങ്ങള്‍ എങ്ങനെയാണ് ഒരു കാര്യത്തെ സമീപിക്കുന്നതെന്നും അവള്‍ ശ്രദ്ധിക്കും. നിങ്ങള്‍ ഒരു പെണ്‍കുട്ടിയുമായി സംസാരിക്കുമ്പോള്‍ പോസിറ്റീവായി സംസാരിക്കാന്‍ ശ്രദ്ധിക്കണം, അവളുമായി സംസാരിക്കുന്ന സമയത്ത് നിങ്ങള്‍ സ്മാര്‍ട്ടാണെന്ന് കാണിക്കാന്‍ ശ്രമിക്കരുത്.

*ആശയവിനിമയം
നിങ്ങളുടെ കൂടിക്കാഴ്ചയില്‍ അവളുമായുള്ള സംസാരം തുടര്‍ന്ന് കൊണ്ടുപോകാന്‍ സാധിച്ചില്ലെങ്കില്‍ നിങ്ങളൊരു ബോറന്‍ ആണെന്ന് അവള്‍ വിലയിരുത്തും.അതുകൊണ്ട് അവളുടെ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട് മീറ്റിങ് സജീവമാക്കുക. നിങ്ങള്‍ കൂടുതല്‍ സംസാരിക്കുകയാണെങ്കില്‍ നിങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ അവരെ സഹായിക്കും. അതുകൊണ്ട് സംസാരിക്കുമ്പോഴുള്ള അഹങ്കാരം ഒഴിവാക്കുക.

*നര്‍മ്മബോധം
നന്നായി തമാശകള്‍ പറയുന്ന പുരുഷന്മാരെ പെണ്‍കുട്ടികള്‍ക്ക് വളരെ ഇഷ്ടമാണ്. അങ്ങനെയുള്ള പുരുഷന്മാരുമായി ഇടപെടുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം അനുഭവപ്പെടും. അതുകൊണ്ട് തന്നെ ആദ്യമായി കാണുമ്പോള്‍ പോസിറ്റീവായ തമാശകള്‍ പറയാന്‍ ശ്രമിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button