India

ഇനി ഒറ്റ ക്ലിക്കില്‍ എല്ലാം സേവനങ്ങളും : ഇന്ത്യൻ റെയിൽവേ വേറെ ലെവൽ

റെയില്‍വേയ്ക്കു 45.3 കോടി ബുക്കിങ് ഉള്ളതിനാല്‍ മൊത്തം വരുമാനത്തിന്റെ 30.33 ശതമാനവും ടിക്കറ്റ് വില്‍പ്പനയില്‍ നിന്നാണ് എന്നതും ആപ് മെച്ചപ്പെടുത്താന്‍ കാരണമായി

ന്യൂദൽഹി : യാത്രികർക്കുള്ള വിവിധ സേവനങ്ങള്‍ക്കായി ഒറ്റ പ്ലാറ്റ്ഫോം അവതരിപ്പിക്കാനെരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ഇതിനായി ഇന്ത്യന്‍ റെയില്‍വേ ‘സൂപ്പര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍’ പുറത്തിറക്കുമെന്ന്
ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഈ വര്‍ഷം അവസാനത്തോടെ പുതിയ ആപ് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
അതേ സമയം സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ആണ് ആപ് വികസിപ്പിച്ചത്. വരുമാനത്തിനുള്ള മറ്റൊരു വഴിയായും സൂപ്പര്‍ ആപ്പിനെ റെയില്‍വേ കാണുന്നുണ്ട്.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഐആര്‍സിടിസി 1111.26 കോടി രൂപ അറ്റാദായവും 4270.18 കോടി രൂപ വരുമാനവുമാണു നേടിയത്. റെയില്‍വേയ്ക്കു 45.3 കോടി ബുക്കിങ് ഉള്ളതിനാല്‍ മൊത്തം വരുമാനത്തിന്റെ 30.33 ശതമാനവും ടിക്കറ്റ് വില്‍പ്പനയില്‍ നിന്നാണ് എന്നതും ആപ് മെച്ചപ്പെടുത്താന്‍ കാരണമായി.

ടിക്കറ്റ് ബുക്ക് ചെയ്യാനും പ്ലാറ്റ്ഫോം ടിക്കറ്റ് വാങ്ങാനും ട്രെയിന്‍ ഷെഡ്യൂള്‍ നോക്കാനും സൗകര്യം
ഐആര്‍സിടിസിയുടെ (ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍) നിലവിലുള്ള സംവിധാനങ്ങളുമായി സംയോജിപ്പിച്ചാകും പുതിയ ആപ് അവതരിപ്പിച്ചിരിക്കുന്നത്.

ഐആര്‍സിടിസി റെയില്‍ കണക്റ്റ് (ടിക്കറ്റ് ബുക്കിങ്ങിന്), ഐആര്‍സിടിസി ഇ-കാറ്ററിങ് ഫുഡ് ഓണ്‍ ട്രാക്ക് (ഭക്ഷണം എത്തിക്കുന്നതിന്), റെയില്‍ മദദ് (ഫീഡ്ബാക്കിന്), റിസര്‍വ് ചെയ്യാത്ത ടിക്കറ്റിങ് സിസ്റ്റം, ട്രെയിന്‍ ട്രാക്കിങ്ങിനുള്ള സംവിധാനം എന്നിവയും ഈ ആപ്പിലുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button