ധാക്ക : ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ വീണ്ടും ഹിന്ദുപുരോഹിതന് നേരെ ആക്രമണം. ഇന്നലെ ഒരു ഹിന്ദുപുരോഹിതനെ വെട്ടി കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് മറ്റൊരു പുരോഹിതന് നേരെ അജഞാത ആക്രമണം ഉണ്ടായിരിക്കുന്നത്. സത്കര ജില്ലയിലെ ശ്രീ രാധാ ഗോബിന്ദ ക്ഷേത്രത്തിലെ പൂജാരി ബാബാ സിന്ധുറോയ് യാണ് ആക്രമണത്തിന് ഇരയായത്.
കഴുത്തിനും നെഞ്ചത്തും കുത്തേറ്റ ഇദ്ദേഹത്തിന്‍റെ നില ഗുരുതരമാണ്.ധാക്കയിലെ റെസ്റ്റോറന്‍റിലെ ഭീകരാക്രമണത്തിന് ശേഷം മണിക്കൂറുകള്‍ കഴിഞ്ഞാണ് പുരോഹിതന്‍ ആക്രമണത്തിന് ഇരയായത്.ഇന്നലെ ബൈക്കിലെത്തിയ മൂന്നംഗസംഘത്തിന്‍റെ ആക്രമണത്തില്‍ ശ്യാമന്ദദാസ് എന്ന പുരോഹിതന്‍ കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ മുന്ന് വര്‍ഷത്തിനിടയില്‍ 50 പേരാണ് ഇത്തരത്തിലുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.മതപുരോഹിതന്മാര്‍, ഷിയ, ക്രിസ്ത്യാനികള്‍, ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഹിന്ദുക്കള്‍ എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള സമാനമായ ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റാണെന്നാണ് കരുതുന്നത്.
Post Your Comments