റോം: ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് മുമ്പ് പാപ്പസ്ഥാനത്തുണ്ടായിരുന്ന ബെനഡിക്ട് പതിനാറാമന്‍ വത്തിക്കാനില്‍ സ്വവര്‍ഗ്ഗാനുരാഗികളുടെ ലോബി പ്രവര്‍ത്തിച്ചിരുന്നതായി വെളിപ്പെടുത്തി. നാലഞ്ചു അംഗങ്ങള്‍ ഉണ്ടായിരുന്ന ഈ ലോബിയെ തന്‍റെ കാലത്ത്തന്നെ ഇല്ലാതാക്കിയിരുന്നുവെന്നും മുന്‍പാപ്പ പറഞ്ഞു.
പീറ്റര്‍ ഇംഗ്ലണ്ട് എന്ന എഴുത്തുകാരനുമായി നടത്തിയ ദീര്‍ഘസംഭാഷണത്തിന്‍റെ ഇടയിലാണ് ബെനഡിക്ട് പതിനാറാമന്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
ഇതാദ്യമായാണ് ഒരു മാര്‍പ്പാപ്പയോ വിരമിച്ച മാര്‍പ്പാപ്പയോ വത്തിക്കാനില്‍ സ്വവര്‍ഗ്ഗാനുരാഗികളുടെ തത്പരസംഘമുണ്ടെന്ന കാര്യം അംഗീകരിക്കുന്നത്. പുരോഹിതന്മാരില്‍ തന്നെയുള്ള സ്വവര്‍ഗ്ഗാനുരാഗികളും ഇവരുടെ താത്പര്യസംരക്ഷകരും പരസ്പരം സഹായിക്കുന്ന അവസ്ഥയെയാണ് “സ്വവര്‍ഗ്ഗാനുരാഗികളുടെ ലോബി” എന്ന എളുപ്പമുള്ള പദപ്രയോഗത്തിലൂടെ ബെനഡിക്ട് പതിനാറാമന്‍ ഉദ്ദേശിച്ചതെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍.
ഇപ്പോള്‍ പോപ്പ് എമരിറ്റസ് പദവിയിയാണ് ബെനഡിക്ട് പതിനാറാമന്‍ വഹിക്കുന്നത്.
Post Your Comments