India

കേന്ദ്രസര്‍ക്കാര്‍ വെളിച്ചത്ത് കൊണ്ട് വന്ന പണത്തിന്റെ കണക്ക് പുറത്ത്

ന്യൂഡല്‍ഹി ● കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആദായനികുതി വകുപ്പ് പുറത്തുകൊണ്ടുവന്ന വെളിപ്പെടുത്താത്ത വരുമാനം 43,000 കോടി രൂപ. കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്‌മുഖ് അധിയ അറിയിച്ചതാണിക്കാര്യം. ആദായനികുതി വകുപ്പുന്റെ പരിശോധനയിലൂടെ 21,000 കോടി രൂപ കണ്ടെത്തിയപ്പോള്‍ വിവിധ സര്‍വ്വേകളിലൂടെ 22,000 കോടി രൂപയും കണ്ടെത്തിയതായി അധിയ മാധ്യമങ്ങളോട് പറഞ്ഞു.

വ്യക്തകളില്‍ നിന്നാണോ കോര്‍പ്പറേറ്റുകളില്‍ നിന്നാണോ പണം കണ്ടെത്തിയതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഈ തുകയില്‍ നികുതി ചുമത്താനുള്ള നടപടിക്രമങ്ങളിലാണ് വകുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്കാരുടെ വിദേശ അക്കൗണ്ടുകളില്‍ ഇന്ന് കണ്ടെത്തിയ 13,000 കോടി രൂപയുടെ കള്ളപ്പണത്തിന് 120 ശതമാനം നികുതി ചുമത്തിയതായും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button