കൊച്ചി: കഴിഞ്ഞ ദിവസം ബോള്‍ഗാട്ടി പാലസില്‍ നടന്ന ഡിജെ അലന്‍ വാക്കറുടെ സംഗീത പരിപാടിക്കിടെ 35 മൊബൈല്‍ ഫോണുകള്‍ മോഷണം പോയതായി പരാതി.21 ഐ ഫോണുകള്‍ ഉള്‍പ്പെടെ 35 സ്മാര്‍ട്ട് ഫോണുകള്‍ നഷ്ടമായെന്നാണ് മുളവുകാട് പൊലീസിന് പരാതി ലഭിച്ചത്.
Read Also: ആര്‍.ശ്രീലേഖയുടെ ബി.ജെ.പി പ്രവേശത്തോടെ കേരളത്തില്‍ ബി.ജെ.പിയില്‍ ചേര്‍ന്നത് മൂന്ന് മുന്‍ ഡിജിപിമാര്‍
കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപികരിച്ചു. വിഐപി ടിക്കറ്റില്‍ അകത്ത് കടന്ന 8 അംഗ സംഘമാണ് മൊബൈല്‍ മോഷ്ടിച്ചതെന്ന് കണ്ടെത്തി. മോഷ്ടാക്കള്‍ സംസ്ഥാനം വിട്ടതായി വിവരം. സിസിടിവി കേന്ദ്രികരിച്ച് അന്വേഷണം നടക്കുന്നുവെന്നും പൊലീസ് അറിയിച്ചു.
ആറായിരത്തോളം പേര്‍ പങ്കെടുത്ത പരിപാടിക്കായി കൊച്ചി സിറ്റി പൊലീസ് വന്‍ സുരക്ഷയൊരുക്കിയിരുന്നു. പരിപാടിക്കായി മന:പൂര്‍വം തിക്കും തിരക്കുമുണ്ടാക്കിയാണ് മോഷണം നടന്നത്. ഇത്രയധികം ഫോണുകള്‍ ഒരുമിച്ച് നഷ്ടപ്പെട്ടതിന് പിന്നില്‍ ആസൂത്രിതമായ നീക്കമുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
പൊലീസ് സുരക്ഷയ്‌ക്കൊപ്പം തന്നെ സംഘാടകര്‍ ഒരുക്കിയ സുരക്ഷാസംഘവും സംഗീതനിശയ്ക്കുണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ടാണ് സണ്‍ ബേണ്‍ അറീന ഫീറ്റ് അലന്‍ വാക്കര്‍ സംഗീതനിശ അരങ്ങേറിയത്. വാക്കര്‍ വേള്‍ഡ് എന്ന പേരില്‍ അലന്‍ വാക്കര്‍ രാജ്യത്തുടനീളം 10 നഗരങ്ങളില്‍ നടത്തുന്ന സംഗീത പരിപാടിയിലൊന്നായിരുന്നു ഇത്.
Post Your Comments