Latest NewsKeralaNews

‘മകള്‍ക്ക് നീതി വേണം’, ഉറക്കവും അവധിയുമില്ലാത്ത ഷിഫ്റ്റ്: കമ്പനിക്കെതിരെ അന്നയുടെ കുടുംബം

കൊച്ചി: അമിത ജോലിഭാരത്തെ തുടര്‍ന്ന് കൊച്ചി കങ്ങരപ്പടി സ്വദേശിനിയായ 26 കാരി ഹോസ്റ്റലില്‍ കുഴഞ്ഞുവീണ് മരിച്ചു. അന്ന സെബാസ്റ്റ്യന്‍ എന്ന മലയാളി ചാര്‍ട്ടേഡ് അകൗണ്ടന്റിന്റെ മരണം ഇന്ത്യ മുഴുവന്‍ വലിയ ചര്‍ച്ചയാവുകയാണ് ഇപ്പോള്‍. അന്ന മഹാരാഷ്ട്രയിലെ പൂനെയിലുള്ള, പ്രമുഖ ബഹുരാഷ്ട്ര അകൗണ്ടിംഗ് കമ്പനിയായ ഏണസ്റ്റ് & യംഗ് അഥവാ EY യില്‍ ചാര്‍ട്ടേഡ് അകൗണ്ടന്റായാണ് ജോലി ചെയ്തിരുന്നത്. എന്നാല്‍, ഇവിടെ നിന്നും മനുഷ്യത്വ രഹിതമായ തൊഴില്‍ പീഡനം നേരിട്ടതാണ് മകളുടെ മരണ കാരണമെന്ന് ആരോപിക്കുന്ന അന്നയുടെ അമ്മ അനിത അഗസ്റ്റിന്‍ EY കമ്പനിയുടെ ഇന്ത്യന്‍ മേധാവി രാജീവ് മേമാനിക്ക് അയച്ച ഇ-മെയിലിലെ വിവരങ്ങളാണ് പ്രശ്നത്തിന്റെ ഗൗരവം ലോകത്തെ അറിയിച്ചത്.

Read Also: കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട

നിരവധി തവണ അമിത ജോലിഭാരത്തെക്കുറിച്ച് മകള്‍ പറഞ്ഞിരുന്നു, രാജിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് മകള്‍ തയ്യാറായിരുന്നില്ലെന്നും ഇനി ഒരു മാതാപിതാക്കള്‍ക്കും ഈ അവസ്ഥ ഉണ്ടാകരുതെന്ന് ചൂണ്ടികാണിച്ചുകൊണ്ട് EY ചെയര്‍മാന് കുടുബം കത്ത് നല്‍കി. അമിത ജോലിഭാരത്തെ തുടര്‍ന്നാണ് മകള്‍ കുഴഞ്ഞുവീണ്

ഇന്ത്യയിലെ നാലാമത്തെ മികച്ച അക്കൗണ്ടിംഗ് സ്ഥാപനമാണ് അന്നയുടെ മരണത്തിന് കാരണമായെന്ന് മാതാവ് അനിത ആരോപിക്കുന്ന EY എന്ന സ്ഥാപനം. എന്നാല്‍, ഇതിന് മുന്‍പും സമാന സാഹചര്യത്തെ മുന്‍ നിര്‍ത്തി നിരവധിപേരാണ് ഇവിടുത്തെ ജോലി ഉപേക്ഷിച്ച് പോയത്. ജൂലൈ 20 നായിരുന്നു അന്ന സെബാസ്റ്റ്യന്‍ പേരയില്‍ മരിച്ചത്. 2024 മാര്‍ച്ചിലാണ് പൂനെ ഇവൈയില്‍ അന്ന ജോയിന്‍ ചെയ്തത്. അന്നയുടെ ആദ്യ ജോലിയായിരുന്നു ഇത്, അതിനാല്‍ തന്നെ വിശ്രമമില്ലാതെയാണ് അവള്‍ അധ്വാനിച്ചതെന്ന് അനിത ചെയര്‍മാന് നല്‍കിയ കത്തില്‍ പറയുന്നു. പക്ഷെ, ഓഫീസില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദം അന്നയെ തളര്‍ത്താന്‍ തുടങ്ങി. വാരാന്ത്യത്തിലുള്ള അവധി പോലും ലഭിക്കാതെ അന്ന ജോലിയെടുത്തു. ദിവസവും ഏറെ വൈകിയാണ് അവള്‍ താമസസ്ഥലത്ത് എത്തിയിരുന്നത്. വസ്ത്രം പോലും മാറ്റാതെ കിടക്കയിലേക്ക് വീഴും. മേലധികാരികളുടെ മാനസിക സമ്മര്‍ദ്ദം കൂടി വന്നതോടെ ഉറക്കം നഷ്ടപ്പെട്ടു. അവളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം പെട്ടെന്ന് മോശമായി. അന്ന അപ്പോഴും വിശ്രമമില്ലാതെ ജോലി തുടരുകയായിരുന്നു എന്ന് അനിത അയച്ച മെയിലില്‍ പറയുന്നു. പല സന്ദര്‍ഭങ്ങളിലും ജോലി ഉപേക്ഷിക്കാന്‍ തങ്ങള്‍ അന്നയോട് ആവശ്യപ്പെട്ടു. എന്നാല്‍ തൊഴിലില്‍ വിജയിക്കാന്‍ അവള്‍ എല്ലാം അതിജീവിച്ച് മുന്നോട്ടു പോയി.

ഷെഡ്യൂള്‍ ചെയ്ത ജോലികള്‍ക്ക് പുറമെ മാനേജര്‍മാര്‍ അധിക ജോലി നല്‍കിയിരുന്നു. അതൊന്നും ഔദ്യോഗിക രേഖകളില്‍ ഉണ്ടാകാറുമില്ല. മാനേജര്‍ക്ക് ക്രിക്കറ്റ് കളി കാണാന്‍ വേണ്ടി മീറ്റിംഗുകള്‍ മാറ്റിവെക്കുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. ഇതോടെ അന്നയുടെ ജോലികള്‍ നീളാന്‍ തുടങ്ങി. പക്ഷെ, എത്ര തന്നെ ജോലിയുണ്ടെങ്കിലും അത് തീര്‍ക്കാതെ അവള്‍ക്ക് സ്ഥാപനത്തില്‍ നിന്നും ഇറങ്ങുവാന്‍ കഴിഞ്ഞിരുന്നില്ലെന്ന് അമ്മ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, അധിക ജോലി ചെയ്യരുതെന്നും നോ പറയണമെന്നും അന്നയോട് സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. പക്ഷെ അനിത തന്റെ മേലധികാരികളോട് മറുത്തൊന്നും പറഞ്ഞില്ല. അന്നയുടെ അസിസ്റ്റന്റ് മാനേജര്‍ ഒരിക്കല്‍ രാത്രിയില്‍ ജോലി ഏല്‍പ്പിച്ചു. രാവിലെ തന്നെ അത് ചെയ്ത് തീര്‍ക്കാന്‍ ആവശ്യപ്പെട്ടു. പക്ഷെ അതിനായി സമയം കൂടുതല്‍ വേണമെന്ന് അന്ന ആവശ്യപ്പെട്ടെങ്കിലും രാത്രിയില്‍ ജോലി ചെയ്യണമെന്നും ഇവിടെ എല്ലാവരും അങ്ങനെയാണ് എന്നുമായിരുന്നു മാനേജരുടെ മറുപടി. കൂടാതെ, ആ മാനേജരുടെ കീഴില്‍ അന്നക്ക് ജോലി എളുപ്പമാകില്ലെന്ന് ഓഫീസിലെ ഒരു പാര്‍ട്ടിക്കിടെ സീനിയര്‍ ജീവനക്കാരന്‍ തമാശയായി പറഞ്ഞിരുന്നെന്നും, അത് ശരിയായിരുന്നെന്ന് അന്നയുടെ അനുഭവം തെളിയിച്ചെന്നും അനിത ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല, EY കമ്പനി മനുഷ്യാവകാശത്തെ കുറിച്ച് പറയുന്ന കാര്യങ്ങളൊന്നും ജീവനക്കാരോട് കാണിക്കുന്നില്ലെന്നും, അതിനാല്‍ ഇത് നിങ്ങള്‍ക്ക് കണ്ണ് തുറക്കാനുള്ള സമയമായി കാണണമെന്നും അനിത പറയുന്നു. ജീവനക്കാരുടെ ആരോഗ്യവും മാനസിക നിലയും പരിഗണിച്ചുള്ള തൊഴില്‍ സംസ്‌കാരത്തെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചു തുടങ്ങണം. അന്നയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോലും കമ്പനിയിലെ ജീവനക്കാര്‍ വന്നില്ല എന്നത് വേദനിപ്പിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button