KeralaLatest NewsNews

പൊതുവേദിയില്‍ കമ്മീഷണര്‍ സിനിമയിലെ മാസ് ഡയലോഗുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി; അതോടെ വിമര്‍ശകരുടെ വായ അടഞ്ഞു

തിരുവനന്തപുരം: പൊതുവേദിയില്‍ കമ്മീഷണര്‍ സിനിമയിലെ സൂപ്പര്‍ഹിറ്റ് ഡയലോഗ് പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താന്‍ ഭരത്ചന്ദ്രനില്‍ നിന്ന് വളര്‍ന്നിട്ടില്ലെന്ന വിമര്‍ശനങ്ങള്‍ക്കായിരുന്നു പൊതുവേദിയില്‍ സിനിമ ഡയലോഗിലൂടെ കേന്ദ്രമന്ത്രി മറുപടി പറഞ്ഞത്. തന്റെ വിമര്‍ശകരോടായിരുന്നു സുരേഷ് ഗോപിയുടെ ഡയലോഗ്.

Read Also: കടുത്ത പനി, നടന്‍ മോഹന്‍ലാല്‍ ആശുപത്രിയില്‍: താരം സുഖമായി ഇരിക്കുന്നുവെന്ന് ഡോക്ടര്‍മാരും ആശുപത്രി അധികൃതരും

ജനങ്ങള്‍ക്ക് ഭരത് ചന്ദ്രനെയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് തന്നോടുളള ഇഷ്ടം ഇല്ലാതാക്കാനാണ് ശ്രമമെന്നും മന്ത്രി വിമര്‍ശിച്ചു. ഭരത്ചന്ദ്രനായി മാത്രമല്ല തമിഴ് പടം ദീനയിലെ ആദികേശവനായും മന്ത്രി മാറി. ഈ ചിത്രത്തിലെ തമിഴ് ഡയലോഗ് കൂടി പറഞ്ഞാണ് മന്ത്രി വേദി വിട്ടത്. ഐസിഎസ്‌ഐ കൊച്ചി ചാപ്റ്ററിന്റെ പരിപാടിയിലായിരുന്നു കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ മാസ് ഡയലോഗ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button