Latest NewsKeralaNews

മസാജിങ്ങിന് ശേഷം ബാലൻസ് തുക നൽകിയില്ല, ചോദിച്ച യുവാവിന് നേരെ തോക്ക് ചൂണ്ടി ഭീഷണി; റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റില്‍

വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.

തിരുവനന്തപുരം: വർക്കല പാപനാശം നോർത്ത് ക്ലിഫിലെ ആയുഷ് കാമി സ്പായിലെത്തി മസാജിങ്ങിന് ശേഷം ബാലൻസ് തുക നല്‍കാതെ ഇറങ്ങിയപ്പോയത് ചോദ്യം ചെയ്ത യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസില്‍ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റില്‍. വട്ടപ്പാറ സ്വദേശി ജി പി കുമാർ ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.

read also: അനന്ത്‌നാഗില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍: രണ്ട് സൈനികര്‍ക്ക് വീരമൃത്യു

മസാജിങ്ങിന് ശേഷം ബാലൻസ് തുക നല്‍കാതെ ഇറങ്ങിയപ്പോയ ഇയാളെ തിരിച്ചു വിളിച്ച്‌ തുക ആവശ്യപ്പെട്ടതാണ് പ്രകോപനമായത്. സ്പാ ജീവനക്കാരനായ വിഷ്ണുവുമായി ഇയാള്‍ തർക്കിക്കുകയും തുടർന്ന് കയ്യില്‍ കരുതിയ എയർഗണ്‍ ചൂണ്ടി വിഷ്ണുവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ബഹളം കേട്ട് സമീപവാസികളെത്തിയാണ് ഇയാളെ കീഴ്പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചത്.

ഡല്‍ഹി പൊലീസില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് ജി പി കുമാർ. ലൈസൻസില്ലാതെ തോക്കും തിരകളും സൂക്ഷിച്ചതിന് ആംസ് ആക്‌ട് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button