KeralaLatest NewsNews

സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി

തിരുവനന്തപുരം: സംസ്ഥാനത്തെ ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം. ബെവ്കോയുടെ തലപ്പത്ത് ആദ്യമായി ഒരു വനിത ഐപിഎസ് ഉദ്യോഗസ്ഥ. ഐജി ഹര്‍ഷിത അത്തല്ലൂരിയാണ് പുതിയ ബെവ്കോ എംഡി. ബെവ്കോ എംഡിയായിരുന്ന എഡിജിപി യോഗേഷ് ഗുപതയെ വിജിലന്‍സ് ഡയറക്ടറാക്കി. വിജിലന്‍സില്‍ ടി കെ വിനോദ് കുമാര്‍ സ്വയം വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം.

Read Also; വയനാട് ദുരന്ത മേഖലയിലേയ്ക്ക് ഇനി ഭക്ഷ്യവസ്തുക്കള്‍ വേണ്ട: സാധനങ്ങള്‍ സ്വീകരിക്കുന്നത് നിര്‍ത്തി: വയനാട് കളക്ടര്‍

ഐജി എ അക്ബറിനെ പുതിയ ഗതാഗത കമ്മീഷണറായി നിയമിച്ചു. ഈ സ്ഥാനം വഹിച്ചിരുന്ന എഡിജിപി എസ് ശ്രീജിത്തിനെ പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറുമായി ഏറെനാളായി തുടരുന്ന അഭിപ്രായ ഭിന്നതയുടെ പേരിലാണ് മാറ്റമെന്നാണ് സൂചന.

ഐജി സിഎച്ച് നാഗരാജുവിനെ ക്രൈം ബ്രാഞ്ച് ഐജിയാക്കി നിയമിച്ചു. അജീതാ ബീഗം തിരുവനന്തപുരം റെയ്ഞ്ച് ഡിഐജിയാകും. ഡിഐജി ജയനാഥിനെ പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എംഡിയാക്കി. കണ്ണൂര്‍ റെയ്ഞ്ച് ഡിഐജി തോംസണ്‍ ജോസിനെ തൃശൂരിലേക്ക് നിയമിച്ചു. കണ്ണൂര്‍ റെയ്ഞ്ചിന്റെ അധിക ചുമതലയും ഉണ്ടാകും

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button