KeralaLatest NewsNews

കള്ളപ്പണ കേസിലെ നടപടി ഒഴിവാക്കാന്‍ പണം നല്‍കി എന്ന പ്രചാരണം തെറ്റ്: ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

പത്തനംതിട്ട: സൈബര്‍ തട്ടിപ്പിന് താന്‍ ഇര ആയെന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. രണ്ട് ദിവസം വെര്‍ച്വല്‍ കസ്റ്റഡിയില്‍ ആണെന്ന് തട്ടിപ്പുകാര്‍ വിശ്വസിപ്പിച്ചുവെന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കള്ളപ്പണ കേസിലെ നടപടി ഒഴിവാക്കാന്‍ പണം നല്‍കി എന്ന പ്രചാരണം തെറ്റാണെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Read Also: സംസ്ഥാനത്ത് വീണ്ടും കനത്ത മഴ വരുന്നു: വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

വിരമിക്കല്‍ ആനുകൂല്യം അടക്കമുള്ള തുകയാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് മറച്ചു വയ്ക്കാന്‍ ഒന്നുമില്ലാത്തത് കൊണ്ടും തട്ടിപ്പിനെ കുറിച്ച് സാധാരണക്കാര്‍ പോലും ബോധവാന്മാരാകണമെന്നും ഉള്ളത് കൊണ്ടാണ് പരാതി നല്‍കിയതെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസവും ലോക പരിചയവുമുള്ള താന്‍ പോലും വഞ്ചിക്കപ്പെട്ടു. സുപ്രിം കോടതി നിരീക്ഷണത്തിലുള്ള അക്കൗണ്ടിലേക്ക് പണം കൈമാറണമെന്ന നിര്‍ദ്ദേശമാണ് പാലിച്ചത്. നരേഷ് ഗോയല്‍ കള്ളപ്പണ ഇടപാടില്‍ തനിക്ക് ബന്ധമുണ്ട് എന്ന് തട്ടിപ്പുകാര്‍ വിശ്വസിപ്പിച്ചു. സിബിഐ, സുപ്രിം കോടതി എന്നിവയുടെ എംബ്ലം പതിപ്പിച്ച ഉത്തരവുകള്‍ തട്ടിപ്പുകാര്‍ വാട്‌സാപ്പിലൂടെ കൈമാറിയെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button