KeralaLatest NewsNews

ഇനിയൊരു ദുരന്തമുണ്ടായാല്‍ ചൂരല്‍മല ടൗണ്‍ അവശേഷിക്കില്ലെന്ന് മാധവ് ഗാഡ്ഗില്‍ മുന്നറിയിപ്പു നല്‍കിയത് 2019ല്‍

പുനെ: പരിസ്ഥിതിയെ മറന്നുള്ള നിര്‍മാണത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍. ‘ക്വാറികളുടെ പ്രവര്‍ത്തനവും നിരന്തരമായ പാറപൊട്ടിക്കലും വയനാട്ടിലെ ദുരന്തത്തിന് കാരണമായിട്ടുണ്ട്. പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനങ്ങള്‍ മണ്ണില്‍ ആഘാതമേല്‍പ്പിച്ചു’.

Read Also: മികച്ച രീതിയില്‍ പുനരധിവാസം ഉറപ്പാക്കും; കൂടുതല്‍ സുരക്ഷിതമായ സ്ഥലത്ത് ടൗണ്‍ഷിപ്പ് നിര്‍മിക്കും: മുഖ്യമന്ത്രി

‘പ്രദേശത്തെ അനധികൃത റിസോര്‍ട്ടുകളും നിര്‍മാണങ്ങളും നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ ഇപ്പോഴും അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഇപ്പോള്‍ ചര്‍ച്ചയാകുന്നെങ്കില്‍ സന്തോഷമുണ്ട്”, മാധവ് ഗാഡ്ഗില്‍ പ്രതികരിച്ചു.

ഇനിയൊരു ദുരന്തമുണ്ടായാല്‍ ചൂരല്‍മല ടൗണ്‍ അവശേഷിക്കില്ലെന്ന് 2019ലാണ് ഗാഡ്ഗില്‍ മുന്നറിയിപ്പു നല്‍കിയത് .5 വര്‍ഷം മുന്‍പ് 2019 ഓഗസ്റ്റ് 8ന് പുത്തുമലയില്‍ ഉരുള്‍പൊട്ടിയ അവസരത്തിലാണ് അദ്ദേഹം വയനാട്ടിലെത്തിയത്. പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നുവെന്നും ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വന്‍ദുരന്തമാണെന്നും അതിനു നാലോ അഞ്ചോ വര്‍ഷം മതിയാകുമെന്നും ഗാഡ്ഗില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. പശ്ചിമഘട്ട മലനിരകളെക്കുറിച്ച് പഠിച്ച സര്‍ക്കാര്‍ സമിതിയുടെ അധ്യക്ഷനായിരുന്നു ഗാഡ്ഗില്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button