തിരുവനന്തപുരം: തുമ്പ ബോംബേറ് കേസില്‍ കഴക്കൂട്ടം സ്വദേശി ഷെബിന്‍ പിടിയിൽ. ഷെബിന്‍ നിരവധി കേസുകളില്‍ പ്രതിയാണ്.
ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ബോംബെറിഞ്ഞത്. സംഭവത്തിൽ അഖില്‍, വിവേക് എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. ഗുണ്ടാംസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ബോംബേറിന് കാരണമെന്നാണ് സംശയിക്കുന്നത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം.
ബോംബെറിയാന്‍ പ്രതി സഞ്ചരിച്ച സ്‌കൂട്ടറും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികള്‍ക്കായുള്ള തിരച്ചിലിനിടെ നാല് നാടന്‍ ബോംബുകളും കണ്ടെടുത്തു
Post Your Comments