ന്യൂഡൽഹി: എൻഡിഎയുടെ നിയുക്ത എംപിമാരുടെ നിർണായക യോഗം ഇന്ന്. പാർലമെൻറിലെ സെൻട്രൽ ഹാളിൽ ഇന്നു രാവിലെ 11 മണിക്കാണ് യോഗം ചേരുക. ബിജെപിയുടെയും സഖ്യകക്ഷികളുടെയും എംപിമാർക്ക് പുറമേ മുഖ്യമന്ത്രിമാരെയും ഉപമുഖ്യമന്ത്രിമാരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻമാരും യോഗത്തിൽ പങ്കെടുക്കും.
നരേന്ദ്രമോദിയെ പാർലമെൻറിലെ എൻഡിഎ നേതാവായി യോഗം തെരഞ്ഞെടുക്കും. എൻഡിഎ എംപിമാരെ മോദി അഭിസംബോധന ചെയ്യും.യോഗത്തിന് ശേഷം രാഷ്ട്രപതിയെ കണ്ട് മോദിയെ നേതാവായി നിശ്ചയിച്ചതായുള്ള കത്ത് നേതാക്കൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്.
ഞായറാഴ്ചയാണ് ഡൽഹിയിൽ സത്യപ്രതിജ്ഞ നടക്കുന്നത്. സത്യപ്രതിജ്ഞയിൽ പങ്കെടുക്കാനായി അയൽ രാജ്യങ്ങളിലെ നേതാക്കൾ എത്തും. അതേസമയം സ്പീക്കർ സ്ഥാനം വേണമെന്ന നിലപാടിൽ ടിഡിപി ഉറച്ചു നിൽക്കുകയാണ്. സ്ഫീക്കർ സ്ഥാനം ടിഡിപിക്ക് നല്കുന്നതിൽ ബിജെപി നേതാക്കൾ ഇന്നലെ ചർച്ച നടത്തി. ചന്ദ്രബാബു നായിഡു വിട്ടുവീഴ്ചയ്ക്ക് തയാറായില്ലെങ്കിൽ സ്പീക്കർ സ്ഥാനം ബിജെപി നല്കിയേക്കും.
Post Your Comments