മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് ലോകപ്രശസ്തമായ എല്ലോറ ഗുഹാക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നത്. 34 ഗുഹാക്ഷേത്രങ്ങള്‍ ഉണ്ട് എല്ലോറയില്‍. ഈ ഗുഹാക്ഷേത്രങ്ങളുടെ കൂട്ടത്തില്‍ ഒറ്റക്കല്ലില്‍ തീര്‍ത്തിരിക്കുന്ന ഏറ്റവും വലിയ ക്ഷേത്രമാണ് കൈലാസനാഥ ക്ഷേത്രം. എട്ടാം നൂറ്റാണ്ടില്‍ രാഷ്ട്രകൂട രാജാവായ കൃഷ്ണ ഒന്നാമന്റെ കാലത്ത് പണികഴിപ്പിച്ചതാണ് കൈലാസനാഥ ക്ഷേത്രം. ക്ഷേത്രനിര്‍മ്മാണത്തില്‍ തെളിഞ്ഞുകാണുന്ന നിര്‍മ്മാണ ശൈലിയില്‍ പല്ലവ രാജാക്കന്മാരുടെ കാലത്തെ രീതികളുടെ സമ്മേളനവും ഉണ്ട്.
34 ഗുഹാക്ഷേത്രങ്ങള്‍ ഉള്ളതില്‍ 16-ആമത്തെ ഗുഹാക്ഷേത്രമായാണ് കൈലാസനാഥ ക്ഷേത്രം നിലകൊള്ളുന്നത്. ഇന്നത്തെ ഗുജറാത്തുള്പ്പെടുന്ന ഭാഗങ്ങള്‍ ഭരിച്ചിരുന്ന രാഷ്ട്രകൂട രാജാവ് കര്ക്കരാജ രണ്ടാമനാണ് കൈലാസനാഥ ക്ഷേത്രം പണികഴിപ്പിച്ചതെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത ഈ മാഹാക്ഷേത്രത്തിന്റെ ശില്‍പ്പികള്‍ കല്ലിന്റെ മുകളില്‍നിന്ന് താഴോട്ട് എന്ന രീതിയിലാണ് ക്ഷേത്രത്തിന്റെ കൊത്തുപണികള്‍ ചെയ്തിരിക്കുന്നത്.
Post Your Comments