കാണ്‍പൂര്‍ : ഇറ്റാവയില്‍ കാണാതായആടിനെ തേടി പോലീസ് പരക്കം പായുന്നു. ന തകൗ സ്വദേശി ദിയോ സിംഗ് നല്കിയ പരാതിയിലാണ്പോലീസിന്റെ അന്വേഷണം. തന്റെ മുട്ടനാടിനെ കാലി കടത്തുകാര്‍ മോഷ്ടിച്ചു കൊണ്ടുപോയെന്ന് കാണിച്ച് ഞായറാഴ്ചയാണ് സിംഗ് പരാതി നല്‍കിയത്.
വീടിനടുത്ത പുല്മേട്ടില് മേയുന്നതിനിടെയാണ് ആടിനെ മോഷ്ടിച്ചത്. തങ്ങളുടെ വീട്ടിലെ ഒരംഗത്തെ പോലെയായിരുന്ന ആട് എല്ലാവരുടെയും ഓമനയായിരുന്നുവെന്നും സിംഗ് പറഞ്ഞു. ആടിനെ രണ്ടു പേര് വലിച്ചിഴച്ചുകൊണ്ടുപോകുന്നത് കണ്ടതായി അയല്‍ക്കാരും മൊഴി നല്‍കിയിട്ടുണ്ട്. പരാതി സ്വീകരിച്ച പോലീസ് സിംഗിന്റെ വീട്ടില്‍ എത്തി പ്രാഥമിക അന്വേഷണം നടത്തി. സമീപ ഗ്രാമത്തിലെ ചില വീടുകളിലും പോലീസ് തെരച്ചില്‍ നടത്തി. എന്നാല്‍ ആടിനെ ഇതുവരെയും കണ്ടെത്തിയിട്ടില്ല.
ഏപ്രില്‍ 17നാണ് സിംഗിന്റെ ആടിനെ കാണാതായത്. വീട്ടുകാര്‍ നടത്തിയ അന്വേഷണം നടത്തിയിട്ടും ആടിനെ കണ്ടെത്താത്തതിനെ തുടര്‍ന്നാണ് പോലീസ് സഹായം തേടിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഐ.പി.സി സെക്ഷന്‍ 379 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു.
Post Your Comments