NewsIndia

അജയ് മാക്കന്‍ തന്നെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന്‍ കോണ്‍ഗ്രസിലെ ദളിത്‌ അംഗം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഡല്‍ഹി ഘടകം പ്രസിഡന്‍റ് അജയ് മാക്കന്‍ തന്നെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന പരാതിയുമായി പാര്‍ട്ടി പ്രവര്‍ത്തകനും ദളിതനുമായ ധരംപാല്‍ നട്ഘട്ട് രംഗത്ത്. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മാക്കന്‍ തന്നോട് മോശമായി പെരുമാറിയെന്നും, അതിനെതിരെ നടപടിയെടുക്കണമെന്നും നട്ഘട്ട് ആവശ്യപ്പെട്ടത്.

രാഹുല്‍ഗാന്ധിയോടും താന്‍ ഇതേക്കുറിച്ച് പരാതിപ്പെട്ടിട്ടുണ്ടെന്ന് നട്ഘട്ട് അറിയിച്ചു. ഇതിനുശേഷമാണു മാക്കന്‍ ഫോണ്‍ വിളിച്ച് തനിക്കെതിരെ ഭീഷണി മുഴക്കിയതെന്നും നട്ഘട്ട് പറഞ്ഞു. മാക്കന്‍റെ ഭീഷണി താന്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും, മാക്കന്‍ പ്രയോഗിച്ച പദങ്ങള്‍ ഏതൊക്കെയാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും നട്ഘട്ട് അറിയിച്ചു.

“ഞാന്‍ ദളിത് സമുദായാംഗമായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആയതുകൊണ്ടാണോ അജയ് മാക്കന്‍ എന്നോട് ഇപ്രകാരം പെരുമാറിയത്?”, നട്ഘട്ട് ചോദിച്ചു.

സോണിയാഗാന്ധിയോടും താന്‍ പരാതിപ്പെടുമെന്ന് നട്ഘട്ട് പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അടിമകളെപ്പോലെയാണ് കാണുന്നതെന്ന കാര്യം ഇതോടെ വ്യക്തമായതായി ഡല്‍ഹിയിലെ ബിജെപി പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്ത ചൂണ്ടിക്കാണിച്ചു.

കോണ്‍ഗ്രസ് ഈ വിഷയത്തില്‍ നിന്ന്‍ അകലം പാലിക്കാനാണ് ശ്രമിച്ചത്. ഈ വിഷയം മാക്കനും നട്ഘട്ടും തമിലുള്ള വ്യക്തിപരമായ വിഷയം മാത്രമാണെന്നായിരുന്നു മുന്‍കേന്ദ്രമന്ത്രി ജയറാം രമേഷിന്‍റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button