ചൊവ്വയിലേക്കുള്ള നാസയുടെ പരസ്യം ശ്രദ്ധേയമാകുന്നു. കെന്നഡി സ്പേസ് സെന്ററിലെ സന്ദര്‍ശന മുറിയിലാണ് ചൊവ്വയില്‍ വിവിധ ജോലികള്‍ ചെയ്യാന്‍ ആളെ ആവശ്യമുണ്ടെന്നു കാട്ടി പരസ്യം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ഭൂമിക്കു പുറത്തും ജീവിക്കാനും ജോലി ചൊയ്യാനും കഴിയുന്ന കാലം വരുമെന്ന ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് നാസ ഈ പരസ്യം നല്കിരിക്കുന്നത്. ബഹിരാകാശത്തേയ്്ക്ക് വിനോദസഞ്ചാരത്തിനു പോകുന്ന കാലത്തേക്കുറിച്ചുള്ള ഹ്രസ്വചിത്രം ഈ വര്‍ഷം ആദ്യം നാസ തയാറാക്കിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ബോധവല്‍ക്കരണം.
കര്‍ഷകര്‍, അധ്യാപകര്‍, മറ്റു പ്രൊഫഷനലുകളേയും ആവശ്യമുണ്ടെന്ന് കാട്ടിയാണ് നാസ പരസ്യം നല്കിരിക്കുന്നത്. പതിനഞ്ച് വര്‍ഷം കഴിയുമ്പോള്‍ ചൊവ്വയില്‍ ജീവിക്കാനും തൊഴില്‍ ചെയ്യാനുമുള്ള സാഹചര്യം ഉണ്ടാകുമെന്നാണ് നാസയുടെ പ്രതീക്ഷ.
Post Your Comments