Latest NewsKeralaNews

പേട്ടയില്‍ രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: കുട്ടിയുടെ DNA ഫലം പുറത്ത്

തിരച്ചിലിനൊടുവില്‍ 19-ന് രാത്രി 7.45-ഓടെ പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തി

തിരുവനന്തപുരം: പേട്ടയില്‍ രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയുടെ ഡി.എൻ.എ. ഫലം പോലീസിന് ലഭിച്ചു. കുട്ടി ബിഹാർ സ്വദേശികളായ നാടോടി ദമ്പതികളുടേത് തന്നെയെന്നു സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് കുട്ടിയെ മാതാപിതാക്കള്‍ക്ക് വിട്ടുനല്‍കണമെന്ന് കാണിച്ചുകൊണ്ടുള്ള റിപ്പോർട്ട് പോലീസ് ശിശു ക്ഷേമസമിതിയ്ക്ക് മുന്നില്‍ സമർപ്പിച്ചു.

read also: രാഷ്‌ട്രീയ തിമിരം ബാധിച്ച ചിലർ സിദ്ധാർഥിന്റെ മരണത്തെ കുറിച്ചുപോലും മോശമായി എഴുതി: സീമ

ഫെബ്രുവരി 18-ന് രാത്രി 12 മണിക്കുശേഷമാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. തിരച്ചിലിനൊടുവില്‍ 19-ന് രാത്രി 7.45-ഓടെ പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തി.

ചാക്കയിലെ ബ്രഹ്മോസില്‍നിന്ന് ലഭിച്ച ഒരു സി.സി.ടി.വി ദൃശ്യം കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിൽ വർക്കല അയിരൂർ സ്വദേശിയായ ഹസ്സൻകുട്ടി എന്ന കബീറിനെ (49) കൊല്ലം ചിന്നക്കടയില്‍ നിന്ന് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button