WayanadKeralaLatest NewsNews

പിടിതരാതെ കടുവ, പുൽപ്പള്ളിയിൽ തിരച്ചിൽ ഊർജ്ജിതമാക്കി വനം വകുപ്പ്

കടുവയുടെ കാൽപ്പാടുകൾ നിരീക്ഷിച്ച് മയക്കുവെടി വയ്ക്കാനാണ് ദൗത്യസംഘത്തിന്റെ തീരുമാനം

പുൽപ്പള്ളി: വയനാട് പുൽപ്പള്ളിയിൽ ഇറങ്ങിയ കടുവയ്ക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. ഏതാനും ദിവസങ്ങൾക്കു മുൻപാണ് ജനവാസ മേഖലയായ പുൽപ്പള്ളിയിൽ കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തത്. പ്രദേശത്തെ രണ്ട് വളർത്ത് മൃഗങ്ങളെയാണ് കടുവ കൊന്നത്. നിലവിൽ, അമ്പത്തിയാറ്, ആശ്രമംകൊല്ലി എന്നീ മേഖലകളിലാണ് വനം വകുപ്പ് തിരച്ചിൽ ഊർജ്ജിതമാക്കിയത്.

കടുവയുടെ കാൽപ്പാടുകൾ നിരീക്ഷിച്ച് മയക്കുവെടി വയ്ക്കാനാണ് ദൗത്യസംഘത്തിന്റെ തീരുമാനം. അടുത്തടുത്ത ദിവസങ്ങളിലായി രണ്ട് വളർത്തു മൃഗങ്ങളെയാണ് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. കൂടാതെ, കടുവ മുന്നിൽ ചാടി ഒരു ബൈക്ക് യാത്രികനും പരിക്കേറ്റിരുന്നു. നിലവിൽ, പ്രദേശത്ത് പകലും രാത്രിയും വനം വകുപ്പ് പെട്രോളിംഗ് നടത്തുന്നുണ്ട്.

Also Read: ഇന്ത്യ കൈവിട്ടതോടെ ചൈനയുടെ ചതി, വായ്പ തിരിച്ചടയ്ക്കണമെന്ന് ചൈന, മാലിദ്വീപിനെ കടക്കെണിയുടെ നടുക്ക‍ടലിലാക്കി മുയ്സു

വയനാട് മാനന്തവാടിയിൽ ഇറങ്ങിയ ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്‌നയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം ഇന്നും തുടരുകയാണ്. നിലവിൽ, ആന ജനവാസ മേഖലയ്ക്കടുത്ത് എത്തിയതായി വനം വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതോടെ, മുള്ളൻകൊല്ലി പഞ്ചായത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button