Latest NewsNewsIndia

53 വർഷത്തെ പോരാട്ടം: യു.പിയിലെ ബദറുദ്ദീന്‍ ഷാ ദര്‍ഗ ഹിന്ദുക്കള്‍ക്ക് നല്‍കി കോടതി ഉത്തരവ്

ഉത്തർപ്രദേശിലെ ബാഗ്പത്തിലെ ലക്ഷഗൃഹ-മസാർ തർക്കത്തിൽ ഹിന്ദു പക്ഷത്തിന് അനുകൂലമായ കോടതി വിധി. ഉത്തർപ്രദേശിലെ ബാഗ്പതിൽ ദർഗയുടെ ഉടമസ്ഥാവകാശം വിട്ടുകിട്ടാൻ ആവശ്യപ്പെട്ട് മുസ്ലിം പക്ഷം സമർപ്പിച്ച പതിറ്റാണ്ടുകൾ പഴക്കമുള്ള ഹർജി കോടതി തള്ളുകയായിരുന്നു. സൂഫി വര്യൻ ബദറുദ്ദീൻ ഷായുടെ ദർഗയാണ് ഹിന്ദു പക്ഷത്തിന്റെ ഹർജി തള്ളി ഉത്തരവ് പുറപ്പെടുവിച്ചത്. 53 വർഷത്തെ നീണ്ട നിയമയുദ്ധത്തിന് ശേഷം വന്ന വിധിയിൽ, 100 ബിഗാസ് ഭൂമിയുടെയും ശവകുടീരത്തിൻ്റെയും ഉടമസ്ഥാവകാശം കോടതി ഹിന്ദു പക്ഷത്തിന് നൽകി.

ബാഗ്പത് ജില്ലയിലെ ബർണാവ ഗ്രാമത്തിലാണ് സൂഫി വര്യൻ ബദ്‌റുദ്ദീൻ ഷായുടെ ദർഗ സ്ഥിതി ചെയ്യുന്നത്. കോടതി വിധിയെ തുടർന്ന് ലക്ഷഗൃഹത്തിൽ വൻ സുരക്ഷാ സന്നാഹങ്ങൾ ഏർപ്പെടുത്തുകയും പോലീസ് ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. ബാഗ്പത് ജില്ലയിലെ ബർനവ ഗ്രാമത്തിൽ ഹിൻഡൻ, കൃഷ്നി നദികളുടെ സംഗമസ്ഥാനത്തിനടുത്തുള്ള ഒരു പുരാതന കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഏറെക്കാലമായി വിവാദങ്ങളുടെ കേന്ദ്രമാണ്. സൂഫി സന്യാസി ബദ്‌റുദ്ദീൻ ഷായുടെ ശവകുടീരവും ഒരു ശ്മശാനവും ഉള്ള ഈ സ്ഥലത്ത് ഇപ്പോൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ASI) കീഴിലുള്ള ഒരു സംരക്ഷിത പ്രദേശമാണ്.

1970-ൽ ശ്മശാനത്തിൻ്റെ അന്നത്തെ ‘മുത്വല്ലി’ (പരിപാലകൻ) മുക്കിം ഖാൻ ഈ പ്രശ്നം കോടതിയിൽ കൊണ്ടുവന്നതോടെയാണ് തർക്കത്തിൻ്റെ നിയമവശം ആരംഭിച്ചത്. ഭൂമിയുടെ മേൽ ഉടമസ്ഥാവകാശം സ്ഥാപിക്കാൻ അദ്ദേഹം ശ്രമിച്ചു. ഹിന്ദുക്കൾ ഭൂമി കയ്യേറുന്നതും അവിടെ ‘ഹവൻ’ ചടങ്ങുകൾ നടത്തുന്നതും തടയാൻ മുക്കിം ഖാൻ നിയമനടപടികൾ ആരംഭിച്ചു. പ്രാദേശിക ഹിന്ദു പുരോഹിതനായ കൃഷ്ണദത്ത് മഹാരാജ് ഈ കേസിൽ പ്രതിയായി. പാണ്ഡവരെ കുടുക്കി കൊല്ലാൻ ദുര്യോധനൻ നിർമ്മിച്ച കൊട്ടാരമായ ലക്ഷഗൃഹത്തിൻ്റെ സ്ഥാനമെന്ന നിലയിൽ ഈ സ്ഥലത്തിന് ചരിത്രപരമായി പ്രാധാന്യമുണ്ടെന്ന് ഹിന്ദു സമൂഹം വാദിച്ചു.

’32 പേജുള്ള കോടതി ഉത്തരവിൽ വാദിയുടെ സ്വത്തിനെക്കുറിച്ചുള്ള അവകാശവാദങ്ങളിൽ വ്യക്തമായ പഴുതുകൾ കണ്ടെത്തി. ഉദാഹരണത്തിന്, സൂഫി സന്യാസിയുടെ ശവകുടീരത്തിന് 600 വർഷം പഴക്കമുണ്ടെന്ന് മുസ്ലീം പക്ഷം അവകാശപ്പെട്ടു, അദ്ദേഹത്തിൻ്റെ മരണശേഷം, അന്നത്തെ ‘ഷാ’ വഖഫ് സ്വത്താക്കിയ ഒരു ശ്മശാനവും ഉയർന്നുവന്നു. പക്ഷേ അതിന് ഭരണാധികാരിയുടെ പേര് നൽകാൻ കഴിഞ്ഞില്ല. വാസ്തവത്തിൽ, സർക്കാർ രേഖകളിൽ ശ്മശാനത്തെക്കുറിച്ച് പരാമർശമില്ല’, ഹിന്ദു പക്ഷത്തെ പ്രതിനിധീകരിച്ച് അഭിഭാഷകനായ രൺവീർ സിംഗ് തോമർ പറഞ്ഞു.

shortlink

Post Your Comments


Back to top button