KeralaNews

ഈ മാസം 21ന് സംസ്ഥാനത്ത് വാഹന പണിമുടക്ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 21ന് മോട്ടോര്‍വാഹന പണിമുടക്ക്. 2000 സി.സി.യില്‍ കൂടുതല്‍ ശേഷിയുള്ള ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയോ, പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളവ ഓടിക്കുകയോ ചെയ്യരുതെന്നുള്ള ഹരിത ട്രിബ്യൂണല്‍ വിധി സൃഷ്ടിക്കുന്ന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. 21ന് പണിമുടക്കാന്‍ മോട്ടോര്‍ തൊഴിലാളി ഫെഡറേഷനുകളുടെ സംയുക്തയോഗത്തിലാണ് തീരുമാനമായത്.

ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഈ വിധി. ഗതാഗതമേഖലയിലെ സമസ്തവിഭാഗം തൊഴിലാളികളെയും എന്നപോലെ മുഴുവന്‍ ജനവിഭാഗങ്ങളെയും ഇത് ബാധിക്കുമെന്ന് ഫെഡറേഷന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button