പെരുമ്പാവൂര്‍ : ജിഷ കൊലക്കേസില്‍ ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ പുറത്തുവരുന്നു. ജിഷയുടെ സഹോദരി ദീപയുടെ മൊഴിയില്‍ മാറ്റം വരികയും പല മുന്‍ മൊഴികളും അസത്യമാണെന്ന് പോലീസ് കണ്ടു പിടിക്കുകയും ചെയ്തു. അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളില്‍ ദീപ നല്കിയ മൊഴിയനുസരിച്ച് തനിക്കോ തന്റെ സഹോദരിക്കോ അന്യസംസ്ഥാന തൊഴിലാളികളുമായി യാതൊരു വിധത്തിലുള്ള ബന്ധവുമില്ല എന്നായിരുന്നു. എന്നാല്‍ ജിഷയുടെ അന്യസംസ്ഥാന തൊഴിലാളികളുമായുള്ള ഫോട്ടോസ് ലഭിച്ചതോടെ ചേച്ചിപറഞ്ഞത് നുണയാണെന്ന് ഉറപ്പായിക്കഴിഞ്ഞു. മാത്രമല്ല തനിക്ക് ഹിന്ദിയറിയില്ല എന്ന് പറഞ്ഞിട്ട് പിന്നീട് അറിയാം എന്ന് മൊഴി മാറ്റി പറയുകയും ചെയ്തിരുന്നു.
ജിഷയുടെ മൊബൈല്‍ ഫോണില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ ഫോട്ടോ കൂടി ലഭിച്ചതോടെ പൊലീസ് അന്വേഷണം പുതിയ വഴിയിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ജിഷയുടെ കൊലപാതകി ബംഗ്ലാദേശിലേക്ക് കടന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഇപ്പോള്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം ഫോട്ടോ കണ്ടെടുത്തത്. കൊല്ലപ്പെടുന്നതിനു മൂന്നു മാസം മുമ്പാണ് അന്യസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം ജിഷ ഫോട്ടോ എടുത്തത്. ഈ ചിത്രങ്ങളാണ് അന്വേഷണസംഘത്തിനു ലഭിച്ചത്.
പെരുമ്പാവൂരിലെ സ്റ്റുഡിയോയില്‍ നിന്നു ജിഷ അടുത്തിടെ ഫോട്ടോ എടുത്തതായും വിവരം ലഭിച്ചു. അഭിമുഖത്തിനു വേണ്ടിയാണിതെന്നാണ് സ്റ്റുഡിയോ ജീവനക്കാരോടു പറഞ്ഞത്. എന്നാല്‍, അഭിമുഖത്തിനു പോയതായി അന്വേഷണ സംഘത്തിനു വിവരം കിട്ടിയിട്ടില്ല. ഫോട്ടോ എടുക്കും മുന്‍പ് ജിഷ ബ്യൂട്ടിപാര്‍ലറിലും പോയിരുന്നു. ബ്യൂട്ടീഷന്റെ മൊഴിയും എടുതതായാണ് വിവരം. ജിഷയ്ക്ക് ബന്ധം ഉണ്ടായിരുന്ന നേതാവിന്റെ മകനെ കുറിച്ചും അന്വേഷണം നടത്തും. സമാന്തരമായി ജിഷയുടെ കൊലപാതകത്തില്‍ കൊട്ടേഷന്‍ സംഘങ്ങള്‍ക്ക് പങ്കുണ്ടോയെന്നന്വേഷിക്കാന്‍ പെരുമ്പാവൂരിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവിലേക്കും അന്വേഷണം നീട്ടിയിട്ടുണ്ട്.
ജിഷയുടെ നഖത്തിനിടയില്‍ നിന്നും ലഭിച്ച കോശത്തിന്റെ ഡി.എന്‍.എയും ചുരിദാറില്‍ നിന്നു ലഭിച്ച ഉമിനീരിന്റെ ഡി.എന്‍.എയും ഒന്നാണെന്നും പുരുഷന്റേതാണെന്നും തെളിഞ്ഞതോടെ പ്രതി ഒരാള്‍ മാത്രമാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത ഒമ്പതുപേരുടെ രക്തം, തലമുടി എന്നിവ ഡി.എന്‍.എ പരിശോധനക്കായി ഹൈദരാബാദിലേക്ക് അയച്ചു. അതേസമയം പൊതുജനങ്ങള്‍ക്ക് പൊലീസുമായി നേരിട്ട് ബന്ധപ്പെടാതെ വിവരങ്ങള്‍ കൈമാറുന്നതിന് അവസരമൊരുക്കുന്നുണ്ട്. ഇതിനായി ജിഷയുടെ വീടിന്റെ അരകിലോമീറ്റര്‍ ചുറ്റളവിലെ പ്രധാന ജംഗ്ഷനുകളില്‍ ഇന്‍ഫര്‍മേഷന്‍ ബോക്സുകള്‍ സ്ഥാപിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ പരസ്പര വിരുദ്ധമായ ജിഷയുടെ അമ്മ രാജേശ്വരിയുടെ മൊഴികള്‍ അന്വേഷക സംഘത്തിന് തലവേദനയായി മാറിയിരിക്കുകയാണ്. മകളുടെ കൊലപാതകത്തില്‍ അയല്‍വാസികളിലൊരാള്‍ക്ക് പങ്കുണ്ടെന്നാണ് ഇവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്.
Post Your Comments