വർക്കല: ശിവഗിരി തീർത്ഥാടന ഉദ്ഘാടന വേദിയിൽ പലസ്തീനെ കുറിച്ച് പരാമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പലസ്തീനിൽ ഇത്തവണ ക്രിസ്മസ് ആഘോഷം ഉണ്ടായില്ലെന്നത് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ഗാസയിൽ ക്രൈസ്തവരും പള്ളികളും ഉണ്ട്. ഇസ്രായേൽ ആക്രമണം ഏതെങ്കിലും വിഭാഗത്തിന് എതിരെയല്ല. പലസ്തീൻ എന്ന നാടിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇങ്ങനെ ഒരു ആഘോഷം. പല സംഘർഷങ്ങളുടെയും അടിസ്ഥാനം വംശീയതയാണെന്ന് അദ്ദേഹം പറഞ്ഞു.
പലസ്തീൻ എന്ന് കേൾക്കുമ്പോൾ മുസ്ലിം വിശ്വാസികളുടെ ചിത്രം മാത്രമാണ് പലരുടെയും മനസ്സിൽ തെളിയുക. എന്നാൽ അവിടെ ഇസ്രയേലിന്റെ ആക്രമണത്തിൽ പിടഞ്ഞുവീണു മരിക്കുന്നവരിൽ ക്രൈസ്തവരും ഉണ്ട്. യേശുക്രിസ്തുവിന്റെ ജന്മനാടായ ബത്ലഹേമിൽ ഇത്തവണ ക്രിസ്തുമസ് ആഘോഷങ്ങൾ ഉണ്ടായില്ല. പുൽക്കൂട് വേണ്ടിടത്ത് തകർന്നടിഞ്ഞു വീടുകൾ. ഉണ്ണീശോ കിടക്കേണ്ടിടത്ത് പിഞ്ചുകുഞ്ഞുങ്ങളുടെ ചോര പുരണ്ട മൃതദേഹങ്ങൾ. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിനെതിരെ ഉള്ളതല്ല മനുഷ്യത്വത്തിനെതിരെ ഉള്ളതാണ് ഈ ആക്രമണം. ഗുരു സന്ദേശത്തിന്റെ തെളിച്ചം ആ മനസ്സുകളിൽ എത്തിയിരുന്നെങ്കിൽ അവിടെ ചോരപ്പുഴ ഒഴുകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
Post Your Comments