ന്യൂഡല്‍ഹി :വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂലൈ 11 മുതല്‍ 13 ലക്ഷം റെയില്‍വേ ജീവനക്കാര്‍ അനിശ്ചിത കാലസമരത്തിലേയ്ക്ക്. പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുക.ഏഴാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കുക, റെയില്‍വേ ഒഴിവുകള്‍ പെട്ടെന്ന് നികത്തുക എന്നിവ ഉന്നയിച്ചാണ് സമരം.
നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റെയില്‍വെമെന്‍ (എന്‍.എഫ്.ഐ.ആര്‍) എന്ന സംഘടനയാണ് സമരം പ്രഖ്യാപിച്ചത്. സമരം നടക്കുകയാണെങ്കില്‍ രാജ്യമെമ്പാടുമുളള ട്രെയിന്‍ സര്‍വ്വീസുകളെ ബാധിച്ചേയ്ക്കും. എല്ലാ സോണല്‍ ഓഫീസര്‍മാര്‍ക്കും പ്രൊഡക്ഷന്‍ യൂണിറ്റുകള്‍ക്കും സംഘടന ഇതുസംബന്ധിച്ച് ജൂണ്‍ 9 ന് നോട്ടീസ് നല്കും.
ഇതിനു മുന്‍പ് 1974 ലാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ റെയില്‍വെ സമരം. 20 ദിവസത്തെ സമരത്തില്‍ 17 ലക്ഷം ജീവനക്കാരാണ് പങ്കെടുത്തത്. ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം
Post Your Comments