പനാജി: നൈജീരിയക്കാര്‍ ഇന്ത്യയില്‍ പ്രവേശിക്കുന്നതു വിലക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഗോവ മുന്‍മുഖ്യമന്ത്രിയുമായ രവി നായിക്. ഗോവയിലും മറ്റു മെട്രോ നഗരങ്ങളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് നൈജീരിയക്കാരാണെന്നു പറഞ്ഞ നായിക് അവരെ നീഗ്രോകളെന്നു വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു. നൈജീരിയക്കാര്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ അവരെ കര്‍ശ പരിശോധനയ്ക്ക് വിധേയരാക്കണം. പഠിക്കാനാണോ വിനോദയാത്രയ്ക്കാണോ അതോ മയക്കുമരുന്നുകള്‍ കച്ചവടം ചെയ്യാനാണോ അവര്‍ ഇവിടെ എത്തുന്നതെന്നു പരിശോധിക്കണം.
പഠിക്കാനെത്തിയവര്‍ കോളജുകളിലും സ്‌കൂളുകളിലും പോകുന്നുണ്ടോയെന്നും പരിശോധിക്കണം. രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് അവരാണ്. നമ്മുടെ രാജ്യത്തിന് നൈജീരിയന്‍ വിനോദ സഞ്ചാരികളെ ആവശ്യമില്ല. ഗോവയിലെ നൈജീരിയക്കാരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments