ഇന്‍ഡോര്‍: വാട്ട്സ്ആപ്പിലൂടെയുള്ള അസത്യ പ്രചരണങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായി 6 പേര്‍ക്കെതിരെ പോലീസ് നോട്ടീസ് അയച്ചു.
നഗരത്തിലെ സമാധാനജീവിതത്തിന് ഭംഗം വരുത്താന്‍ സാദ്ധ്യതയുള്ള തരത്തില്‍ കുറ്റകൃത്യങ്ങളെപ്പറ്റിയുള്ള അസത്യ പ്രചരണങ്ങള്‍ മൂന്ന് വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി നടക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. പോലീസ് നോട്ടീസ് ലഭിച്ച ആറു പേരില്‍ മൂന്നു പേര് വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനുകളാണ്.
ഇന്‍ഡോര്‍ അഡീഷണല്‍ എസ്.പി. (ക്രൈം ബ്രാഞ്ച്) വിനയപ്രകാശ് പോള്‍ ആണ് ഈ വിവരം അറിയിച്ചത്.
“ഇത്രയും ഗൌരവമേറിയ ഒരു വിഷയത്തില്‍ എന്തുകൊണ്ട് തങ്ങള്‍ക്കെതിരെ നടപടിഎടുക്കരുതെന്ന് നോട്ടീസ് ലഭിച്ച ആറു പേരും പോലീസിനെ ബോധിപ്പിക്കണം”, പോള്‍ പറഞ്ഞു.
രണ്ട് സ്ത്രീകള്‍ തമ്മിലുള്ള നിസ്സാര പ്രശ്നത്തെ പാര്‍വ്വതീകരിച്ച് കാണിച്ച് വിഷയം ഗുരുതരമാക്കി എന്നതാണ് ഒരു ഗ്രൂപ്പ് അഡ്മിനിന് എതിരെയുള്ള കേസ്. മറ്റു രണ്ടു ഗ്രൂപ്പുകളും ഇതേറ്റ് പിടിച്ച് വിഷയത്തെ സംഘര്ഷസാധ്യതയുള്ളതാക്കി മാറ്റുകയായിരുന്നു.
Post Your Comments