Latest NewsNewsIndia

അതിതീവ്ര മഴ തുടരും, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍: 4 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി

ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വെള്ളം കയറിയതോടെ തെക്കന്‍ തമിഴ്‌നാട്ടിലെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. അതാത് ജില്ലകളിലെ കളക്ടര്‍മാരാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പ്രൊഫഷണല്‍ കോളേജുകളും സ്‌കൂളുകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Read Also: ‘വല്ലപ്പോഴും മാത്രം റണ്‍സ് നേടുന്ന ഒരാളെ ആശ്രയിക്കാനാവില്ല’: ബട്ട്ലറെ ക്യാപ്റ്റനാക്കാൻ ശ്രീശാന്തിന്റെ ഉപദേശം

ശക്തമായ മഴ തുടരുന്ന തെക്കന്‍ തമിഴ്‌നാട്ടിലെ തിരുനെല്‍വേലി, കന്യാകുമാരി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.
കനത്ത മഴയെതുടര്‍ന്ന് തെങ്കാശിയിലെ കുറ്റാലം വെള്ളചാട്ടത്തില്‍ സന്ദര്‍ശകരെ വിലക്കി.ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാദൗത്യത്തില്‍ സജീവമാണ്. വെള്ളം കയറിയ താഴ്ന്ന മേഖലയുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

തിരുനെല്‍വേലിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും പഴയ ബസ് സ്റ്റാന്‍ഡിലും നഗരത്തിലെ പലവീടുകളിലും വെള്ളം കയറി. മണി മുത്താറും താമിരഭരണി നദിയും കര കവിഞ്ഞൊഴുകുകയാണ്. പാപനാശം ഡാം തുറന്നതിനാല്‍ തിരുനെല്‍വേലി ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button