പാൽ കുടിക്കുന്നത് ഗുണകരമാണെന്നാണ് നമ്മൾ കേട്ടിട്ടുള്ളത്. പുതിയ ഗവേഷണം തെളിയിക്കുന്നത് പാല്‍ കുടിക്കാതിരിക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും ആളുകളെ രക്ഷിക്കുമെന്നാണ്. പാൽ കുടിക്കാതിരുന്നാൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം.
*ഭാരം കുറയാന്‍ സഹായിക്കും
എല്ലാ പാല്‍ ഉത്പന്നങ്ങളിലും ലാക്‌റ്റോസ് അടങ്ങിയിട്ടുണ്ട്. ഇത് പഞ്ചസാരയുടെ മറ്റൊരു രൂപമാണ്. ഇന്‍സുലിന്‍ നിരക്കിനെ മാറ്റിമറിക്കാന്‍ ഇത് വളരെ കുറച്ച് മാത്രം മതി. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്‍സുലിന്‍ നിരക്ക് നില നിര്‍ത്തേണ്ടത് അത്യാവശ്യമാണ്.
*ദഹന വ്യവസ്ഥ മികച്ചതാകും
എല്ലാവരിലും ലാക്‌റ്റോസ് പെട്ടെന്ന് ദഹിക്കില്ല. ലാക്‌റ്റോസിനെ ശരീരത്തിന് സ്വീകരിക്കാനായില്ലെങ്കില്‍ ഇത് വയറിളക്കം അടക്കം കാര്യങ്ങളിലേക്ക് നയിക്കും.ദഹന പ്രശ്‌നങ്ങള്‍ക്കും കാരണമാകും. എന്നാല്‍ തൈരില്‍ ലാക്‌റ്റോസ് ഇല്ലാത്തതിനാല്‍ അത് കഴിക്കാം
*എല്ലുകള്‍ക്ക് ബലമുണ്ടാകും
എല്ലുകള്‍ക്ക് ബലം വരാനും പാല്‍ കുടിക്കാതിരിക്കുന്നതാണ് നല്ലതെന്ന് 2014ലെ ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ പഠനമാണ് പറയുന്നത്. പാല്‍ കുടിക്കുന്നവരിലാണ് എല്ലുകള്‍ പൊട്ടുന്നത് അധികമത്രേ.
*ക്യാന്‍സര്‍ സാധ്യതകള്‍ കുറയും
സ്വീഡിഷ് ഗവേഷകര്‍ പറയുന്നത് ‘ഡയറി’ ഹോര്‍മോണുകളാണ് രക്തത്തിലെ ഇന്‍സിലുന്‍ പോലെയുള്ള വയുണ്ട് അളവുകളില്‍ വ്യതിയാനമുണ്ടാക്കുന്നതെന്നും ക്യാന്‍സര്‍ കോശവളര്‍ച്ചയെ സഹായിക്കുന്നതെന്നുമാണ്.
*വയര്‍ സ്തംഭനവും വീര്‍ക്കലും കുറയും
75% ആളുകള്‍ക്കും ലാക്‌റ്റോസിനെ ദഹിപ്പിക്കാന്‍ കഴിയാറില്ല. പാലിലെ ഷുഗര്‍ കണ്ടെന്റായ് ലാക്‌റ്റോസിനെ വിഘടിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയെ ലാക്‌റ്റോസ് ഇന്‍ടോളറന്‍സ് എന്നാണ് പറയുന്നത്. ഇത് വയറ് വീര്‍ത്തിരിക്കുന്നത് പോലെ തോന്നാനും സ്തംഭനാവസ്ഥയ്ക്കും ഇടയാക്കും
Post Your Comments