Latest NewsNewsIndiaBusiness

പിഎം കിസാൻ സമ്മാൻ നിധി: ആനുകൂല്യത്തുക ഉടൻ വർദ്ധിപ്പിക്കുമോ? ഔദ്യോഗിക പ്രതികരണവുമായി കേന്ദ്ര കൃഷിമന്ത്രി

2000 രൂപയുടെ മൂന്ന് ഗഡുക്കളായാണ് തുക വിതരണം ചെയ്യുന്നത്

ന്യൂഡൽഹി: രാജ്യത്തെ കർഷകർക്ക് സഹായഹസ്തം എന്ന നിലയിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ആനുകൂല്യത്തുക ഉയർത്തുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണവുമായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ രംഗത്ത്. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരം, കർഷകർക്ക് നൽകുന്ന തുക ഉയർത്താനുള്ള നിർദ്ദേശം സർക്കാറിന്റെ മുൻപിൽ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിവർഷം 6000 രൂപയാണ് കർഷകരുടെ അക്കൗണ്ടിലേക്ക് എത്തുന്നതെന്നും, ഇത് വരും മാസങ്ങളിൽ തുടരുമെന്നും മന്ത്രി അറിയിച്ചു. പദ്ധതിയുടെ ആനുകൂല്യത്തുക ഉയർത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ പ്രചരിച്ച സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക പ്രതികരണം.

2000 രൂപയുടെ മൂന്ന് ഗഡുക്കളായാണ് തുക വിതരണം ചെയ്യുന്നത്. 2018 ലാണ് കേന്ദ്രസർക്കാർ പ്രധാനമന്ത്രി കിസാൻ സമ്മാന നിധി പദ്ധതിക്ക് രൂപം നൽകിയത്. പദ്ധതി പ്രകാരം, ഇതുവരെ 2.18 ലക്ഷം കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. രാജ്യത്തെ 11 കോടി കർഷകർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. ഗുണഭോക്താക്കൾക്ക് നേരിട്ട് അക്കൗണ്ടിൽ പണം എത്തിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും മികച്ച പദ്ധതികളിൽ ഒന്നാണ് പിഎം കിസാൻ സമ്മാൻ നിധിയെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

Also Read: കറുത്ത ഷർട്ട് ധരിച്ചെത്തിയ നാട്ടിക എംഎൽഎയുടെ പിഎയെ നവകേരള സദസ്സിലേക്ക് കടത്തിവിട്ടില്ല: രൂക്ഷ വിമർശനം

shortlink

Related Articles

Post Your Comments

Related Articles


Back to top button