Latest NewsIndiaNews

അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ: ആചാരപ്രകാരമുള്ള പൂജകള്‍ക്ക് ജനുവരി 16 മുതല്‍ ആരംഭം

ലക്‌നൗ: ജനുവരി 22ന് അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ആചാരപ്രകാരമുള്ള പൂജകള്‍ ജനുവരി 16 മുതല്‍ ആരംഭിക്കും. കാശിയില്‍ നിന്നുള്ള പണ്ഡിറ്റ് ലക്ഷ്മികാന്ത് ദീക്ഷിതാണ് പ്രാണ പ്രതിഷ്ഠ കര്‍മ്മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കുന്നത്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 121 ബ്രാഹ്മണര്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ കാശിയില്‍ നിന്നുള്ള 40 ഓളം പണ്ഡിതന്മാരും പങ്കെടുക്കും.

Read Also: ആവേശത്തിരയിൽ ഓഹരി വിപണി! ആഭ്യന്തര സൂചികകൾ റെക്കോർഡ് നേട്ടത്തിൽ

ജനുവരി 22നാണ് ശ്രീരാമ ഭഗവാന്റെ പ്രതിഷ്ഠാ കര്‍മ്മം നടക്കുക. പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഭാരതം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.

പ്രത്യേകം സജ്ജീകരിച്ച രണ്ട് മണ്ഡപങ്ങളിലായി ഒന്‍പത് ഹോമകുണ്ഡങ്ങളിലാണ് പ്രാണ പ്രതിഷ്ഠാ കര്‍മ്മങ്ങള്‍ നടക്കുകയെന്ന് ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കുന്ന കാശിയിലെ പണ്ഡിറ്റ് ലക്ഷ്മികാന്ത് ദീക്ഷിതും മകന്‍ അരുണ്‍ ദീക്ഷിതും പറഞ്ഞു. പ്രധാന ക്ഷേത്രത്തിന് മുന്നില്‍ ഇതിനായി ഭൂമി നിശ്ചയിച്ചിട്ടുണ്ട്. ഈ ഭൂമിയില്‍ 45 മുഴം വീതമുള്ള രണ്ട് മണ്ഡപങ്ങള്‍ നിര്‍മിക്കുന്നത്. പ്രാഥമിക നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. പ്രവൃത്തി ജനുവരി 10നകം പൂര്‍ത്തിയാക്കുമെന്നും ഇരുവരും പറഞ്ഞു.

ഗണേശപൂജയും രാമപൂജയും ഉള്‍പ്പെടെ എല്ലാ പൂജകളും ഒരു മണ്ഡപത്തിലാണ് നടക്കുകയെന്ന് പണ്ഡിറ്റ് ലക്ഷ്മികാന്ത് ദീക്ഷിത് പറഞ്ഞു. രണ്ടാമത്തെ ചെറിയ മണ്ഡപത്തില്‍, ശ്രീരാമ വിഗ്രഹത്തിന്റെ എല്ലാ ചടങ്ങുകളും നടത്തും. ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും എല്ലാ ശാഖകളിലെയും പണ്ഡിതന്മാര്‍ അവിടെ എത്തുമെന്നും പണ്ഡിറ്റ് ലക്ഷ്മികാന്ത് ദീക്ഷിത് കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button