ജീവിത പങ്കാളി വഞ്ചിച്ചതില്‍ പ്രതിഷേധിച്ച് യുവതി വിവിധ രാജ്യങ്ങളില്‍ സഞ്ചരിച്ച് അപരിചിതരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഡെര്‍ബി സ്വദേശിനിയായ ലോറ ജെയ്ന്‍ വില്യംസ് (30) എന്ന യുവതിയാണ് വിചിത്രമായ രീതിയില്‍ ജീവിത പങ്കാളിയോട് പ്രതികാരം തീര്‍ത്തത്. ആറ് വര്‍ഷമായി പ്രണയത്തിലായിരുന്ന കാമുകന് തന്നെ വഞ്ചിച്ച് തന്റെ സുഹൃത്തിനെ വിവാഹം ചെയ്തതില്‍ പ്രതിഷേധിച്ചാണ് ലോറ ലോക സഞ്ചാരം തുടങ്ങിയത്.
പാരീസ്, ഡെട്രോയിറ്റ്, ഇറ്റലി, ബാലി എന്നിവടങ്ങളില്‍ സഞ്ചരിച്ച ലോറ തന്റെ യാത്രയ്ക്കിടയില്‍ കണ്ടു മുട്ടിയ അപരിചിതരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. അപരിചിതരായ നുറുകണക്കിന് പുരുഷന്മാരുമായി കിടക്ക പങ്കിട്ട ലോറ, ഒടുവില്‍ ഒരു സ്ത്രീയുമായി സ്വവര്‍ഗ ബന്ധത്തിലും ഏര്‍പ്പെട്ടു. കാമുകനോടുള്ള പ്രതികാരം മടുത്തിട്ടോ എന്തോ യാത്രയുടെ അവസാനം ഇറ്റലിയില്‍ എത്തി ഒരു കന്യാസ്ത്രീ മഠത്തില്‍ അഭയം പ്രാപിച്ചിരിക്കുകയാണ് ലോറ
.
വിവിധ രാജ്യങ്ങളില്‍ സഞ്ചരിച്ച് അപരിചിതരുമായി സെക്സ് ചെയ്തതിന്റെ അനുഭവങ്ങള്‍ ചേര്‍ത്ത് ലോറ ഒരു പുസ്തകവും എഴുതിക്കഴിഞ്ഞു.
Post Your Comments