KeralaLatest NewsNews

രാസലഹരിയുമായി പിടിയിലായി: പ്രതിയ്ക്ക് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

കണ്ണൂർ: കണ്ണൂരിൽ രാസലഹരിയുമായി പിടിയിലായ പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് വടകര എൻഡിപിഎസ് കോടതി ശിക്ഷ വിധിച്ചു. 2022 ഒക്ടോബർ മാസം 30 നു മൈലുള്ളി മെട്ടയിൽ വച്ചാണ് പിണറായി എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ സുബിൻ രാജ് കെയും സംഘവും, കാറിൽ കടത്തുകയായിരുന്ന 156.744 ഗ്രാം മെത്താംഫിറ്റാമിനുമായി, മമ്പറം പൊയനാട് സ്വദേശി ഇസ്മയിലിനെ അറസ്റ്റ് ചെയ്തത്.

Read Also: കുഞ്ഞുമായി ആശുപത്രിയിലേക്ക് പോകുന്ന വഴി യുവാവിന് വെട്ടേറ്റു: കേസെടുത്ത് പോലീസ്

നിലവിൽ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറായ രാഗേഷ് ടിയാണ് തുടരന്വേഷണം നടത്തിയത്. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ അധിക ചുമതലയുണ്ടായിരുന്ന കണ്ണൂർ സ്‌ക്വാഡ് സി ഐ ജനാർദ്ധനൻ പി പി അന്തിമ കുറ്റപത്രം സമർപ്പിച്ചു. സ്‌പെഷ്യൽ പബ്ലിക്ക് പ്രൊസിക്യൂട്ടർ അഡ്വക്കേറ്റ് ഇ വി ലിജീഷ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

കേസ് എടുത്ത സംഘത്തിൽ പ്രിവന്റീവ് ഓഫീസർ നിസാർ കൂലോത്ത്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷിനു കെ പി, ജിനേഷ് നരിക്കോടൻ, ഉമേഷ് കെ, സ്മിനീഷ് യു, സീനിയർ ഗ്രേഡ് എക്‌സൈസ് ഡ്രൈവർ സുകേഷ് പി എന്നിവരുണ്ടായിരുന്നു.

Read Also: നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് പണം ആവശ്യപ്പെടാൻ പാടില്ല: സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button