കൊല്ലം: സഹോദരനൊപ്പം ട്യൂഷന് പോയ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറയെയാണ് തട്ടിക്കൊണ്ടുപോയത്. റെജിയുടെ മൂത്ത മകന് ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴാണ് തട്ടിക്കൊണ്ടുപോകൽ നടന്നത്.
Read Also : അച്ചടക്ക ലംഘനവും ഔദ്യോഗിക കൃത്യ നിർവഹണത്തിൽ വീഴ്ചയും: കാട്ടാക്കട എംവിഐയ്ക്ക് സസ്പെൻഷൻ
കൊല്ലം ഓയൂർ കാറ്റാടിമുക്കിൽ വച്ചാണ് സംഭവം. വെള്ള ഹോണ്ട അമേയ്സ് കാറിലെത്തിയ ഒരു സ്ത്രീയും മൂന്ന് പുരുഷന്മാരും അടങ്ങുന്ന സംഘമാണ് അഭികേലിനെ തട്ടിക്കൊണ്ടുപോയതെന്ന് സഹോദരൻ പറഞ്ഞു.
ഒരു പേപ്പര്‍ തന്ന് അമ്മയ്ക്ക് കൊടുക്കുമോ എന്ന് കാറിലുള്ളവര്‍ പറഞ്ഞതായി സഹോദരന് പറയുന്നു. തുടര്‍ന്ന്, പെണ്‍കുട്ടിയെ കാറിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. തടുക്കാന്‍ ശ്രമിച്ചപ്പോള്‍ കാര്‍ പെട്ടെന്ന് മുന്നോട്ടെടുക്കുകയും സഹോദരന് താഴെ വീഴുകയുമായിരുന്നു.
സംഭവത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ കാര്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, കാറിന്റെ നമ്പര്‍ ദൃശ്യങ്ങളില്‍ വ്യക്തമല്ല. തിരുവനന്തപുരം രജിസ്ട്രേഷനാണെന്ന് പൊലീസ് പറയുന്നു. കാറിന്റെ നമ്പര്‍ വ്യാജമാകാനും സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു.
Read Also : ശബരിമല തീർത്ഥാടകർക്ക് സന്തോഷ വാർത്ത! കോട്ടയം-ചെങ്കോട്ട പാതയിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു
Post Your Comments