മുംബൈ: ഒരു ഇന്നിംഗ്‌സില്‍ ആയിരം റണ്‍സ് തികച്ച പ്രണവ് ധന്‍വാഡെയെ തഴഞ്ഞ് സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകന് അണ്ടര്‍ 16 ടീമില്‍ സെലക്ഷന്‍ നല്‍കിയതിനെതിരെ പ്രതിഷേധം. ഒറ്റ ഇന്നിംഗ്‌സില്‍ ആയിരം റണ്‍സ് നേടി റെക്കോര്‍ഡിട്ട പ്രണവിനെ ഒഴിവാക്കി സച്ചിന്റെ മകന് പ്രത്യേക പരിഗണന നല്‍കിയെന്നാണ് ഉയരുന്ന വിമര്‍ശനം. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ഭണ്ഡാരി കപ്പ് ടൂര്‍ണമെന്റിലാണ് പ്രണവ് 1009 റണ്‍സ് നേടി റെക്കോര്‍ഡിട്ടത്. ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡാണ് പ്രണവ് സ്വന്തം പേരില്‍ എഴുതി ചേര്‍ത്തത്.
എന്നാല്‍, പ്രണവ് ധന്‍വാഡെയെ ടീമില്‍ എടുക്കാത്തതില്‍ അനീതിയൊന്നും ഇല്ല എന്നാണ് പ്രണവിന്റെ അച്ഛനായ പ്രശാന്ത് ധന്‍വാഡെ പറയുന്നത്. അണ്ടര്‍ 16 പശ്ചിമമേഖല ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് കഴിഞ്ഞ ശേഷമായിരുന്നത്രെ പ്രണവിന്റെ റെക്കോര്‍ഡ് പ്രകടനം. അതുകൊണ്ട് തന്നെ പ്രണവിന് ടീമിലെത്താന്‍ ഇത് സഹായിച്ചില്ല. 2016 ജനുവരി ആദ്യവാരമായിരുന്നു കെ സി ഗാന്ധി സ്‌കൂളിന് വേണ്ടി കളിച്ച പ്രണവ് 1009 റണ്‍സെടുത്ത് പുറത്താകാതെ നിന്നത്.
Post Your Comments