Latest NewsKeralaNews

നവകേരള സദസിൽ ലഭിക്കുന്ന പരാതികൾക്കും നിവേദനങ്ങൾക്കും പരിഹാരം ഉടൻ ഉണ്ടാകും: മുഖ്യമന്ത്രി

തിരുവനന്തപുരം: നവകേരള സദസിൽ ലഭിക്കുന്ന പരാതികൾക്കും നിവേദനങ്ങൾക്കും പരിഹാരം ഉടൻ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂർ മുൻപു തന്നെ നിവേദനങ്ങൾ സ്വീകരിച്ചു തുടങ്ങും. ഇവ മുഴുവനും സ്വീകരിക്കുന്നതു വരെ കൗണ്ടറുകൾ പ്രവർത്തിക്കും. നിവേദനം സമർപ്പിക്കുന്നത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ കൗണ്ടറുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. നിവേദനം നൽകുന്നതിന് 20 കൗണ്ടറുകൾ വരെ സജജീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read Also: ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്, മൂന്ന് ദിവസം കൊണ്ട് ദര്‍ശനത്തിനെത്തിയത് 1,61,789 അയ്യപ്പന്മാര്‍

നിവേദനങ്ങളുടെയും പരാതികളുടെയും സ്ഥിതി www.navakeralasadas.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് അറിയാനാകും. രസീത് നമ്പരോ പരാതിയിലുള്ള മൊബൈൽ നമ്പറോ നൽകിയാൽ മതി. പരാതികളിൽ രണ്ടാഴ്ചയ്ക്കുള്ളിലും കൂടുതൽ നടപടിക്രമം ആവശ്യമെങ്കിൽ പരമാവധി നാലാഴ്ചയ്ക്കുള്ളിലും ജില്ലാതല ഉദ്യോഗസ്ഥർ തീരുമാനം എടുക്കും. സംസ്ഥാനതലത്തിൽ തീരുമാനമെടുക്കേണ്ട വിഷയങ്ങളിൽ ജില്ലാ ഓഫീസർമാർ വകുപ്പ്തല മേധാവി മുഖേന റിപ്പോർട്ട് സമർപ്പിക്കും. ഇത്തരം പരാതികൾ 45 ദിവസത്തിനകം തീർപ്പാക്കും. അപേക്ഷകന് ഇടക്കാല മറുപടിയും നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് പ്രത്യേകം കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. ലഭിക്കുന്ന നിവേദനങ്ങളും പരാതികളും വേഗത്തിൽ തീർപ്പാക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നതെന്ന് പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Read Also: സ്ത്രീകൾ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ലൈംഗിക തെറ്റുകൾ ഇവയാണ്: മനസിലാക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button